മാ​ന്യ​വും സൗ​ക​ര്യ​പ്ര​ദ​വു​മാ​യ വ​സ്ത്രം​ധ​രി​ച്ച് അ​ധ്യാ​പ​ക​ർ​ക്ക് ജോ​ലി ചെ​യ്യാ​മെ​ന്ന് സ​ർ​ക്കാ​ർ

05:51 PM Nov 12, 2021 | Deepika.com
തിരുവനന്തപുരം: സ്ഥാ​പ​ന​ങ്ങ​ളി​ലെ അ​ധ്യാ​പ​ക​രു​ടെ വ​സ്ത്ര​ധാ​ര​ണം സം​ബ​ന്ധി​ച്ച ഉ​ത്ത​ര​വി​ൽ വ്യ​ക്ത​ത വ​രു​ത്തി ഉ​ന്ന​ത വി​ദ്യാ​ഭ്യാ​സ വ​കു​പ്പ്. സൗ​ക​ര്യ​പ്ര​ദ​മാ​യ​തും മാ​ന്യ​മാ​യ​തു​മാ​യ ഏ​ത് വ​സ്ത്രം ധ​രി​ച്ചും അ​ധ്യാ​പ​ക​ര്‍​ക്ക് ജോ​ലി ചെ​യ്യാ​മെ​ന്ന് പു​റ​ത്തി​റ​ക്കി​യ ഉ​ത്ത​ര​വി​ൽ വ്യ​ക്ത​മാ​ക്കു​ന്നു.

സം​സ്ഥാ​ന​ത്തെ ചി​ല ഉ​ന്ന​ത​വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ളി​ല്‍ അ​ധ്യാ​പ​ക​രു​ടെ വ​സ്ത്ര​ധാ​ര​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ചി​ല നി​ര്‍​ബ​ന്ധ​ങ്ങ​ളും നി​ബ​ന്ധ​ന​ക​ളും അ​ടി​ച്ചേ​ല്‍​പ്പി​ക്കു​ന്ന​താ​യി സ​ര്‍​ക്കാ​രി​ന്‍റെ ശ്ര​ദ്ധ​യി​ല്‍​പെ​ട്ടി​രു​ന്ന​താ​യി ഉ​ത്ത​ര​വി​ല്‍ പ​റ​യു​ന്നു. ഇ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് നി​ര​വ​ധി പ​രാ​തി​ക​ളാ​ണ് വ​കു​പ്പി​ന് ല​ഭി​ച്ച​ത്.

അ​ധ്യാ​പി​ക​മാ​ർ സാ​രി ധ​രി​ച്ചു മാ​ത്ര​മേ ജോ​ലി ചെ​യ്യാ​വൂ എ​ന്ന യാ​തൊ​രു​വി​ധ നി​യ​മ​വും നി​ല​വി​ലി​ല്ല. ഈ ​കാ​ര്യ​ങ്ങ​ൾ ഇ​തി​നു മു​മ്പും ആ​വ​ർ​ത്തി​ച്ച വ്യ​ക്ത​മാ​ക്കി​യ​താ​ണെ​ന്നി​രി​ക്കെ കാ​ലാ​നു​സൃ​ത​മ​ല്ലാ​ത്ത പി​ടി​വാ​ശി​ക​ൾ ചി​ല സ്ഥാ​പ​ന മേ​ധാ​വി​ക​ളും മാ​നേ​ജ്‌​മെ​ന്‍റു​ക​ളും അ​ടി​ച്ചേ​ൽ​പ്പി​ക്കു​ന്നു.

ഈ ​സാ​ഹ​ച​ര്യ​ത്തി​ൽ തൊ​ഴി​ൽ ചെ​യ്യാ​ൻ സൗ​ക​ര്യ​പ്ര​ദ​മാ​യ​തും മാ​ന്യ​മാ​യ​തു​മാ​യ ഏ​ത് വ​സ്ത്രം ധ​രി​ച്ചും അ​ധ്യാ​പ​ക​ർ​ക്ക് സ്ഥാ​പ​ന​ങ്ങ​ളി​ൽ പ്ര​വ​ർ​ത്തി​ക്കാ​മെ​ന്ന് ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി സ​ജു​കു​മാ​ർ പു​റ​ത്തി​റ​ക്കി​യ ഉ​ത്ത​ര​വി​ൽ വ്യ​ക്ത​മാ​ക്കു​ന്നു.