ഇടുക്കി: ഇടുക്കി അണക്കെട്ട് തുറന്നേക്കും. വൃഷ്ടിപ്രദേശത്ത് മഴ തുടരുന്ന സാഹചര്യത്തില്‍ ഇടുക്കി അണക്കെട്ടിലെ ജലനിരപ്പ് ക്രമീകരിക്കുന്നതിനായി ചെറുതോണി അണക്കെട്ടിന്റെ ഷട്ടറുകള്‍ ശനിയാഴ്ചയോ ഞായറാഴ്ചയോ തുറന്നേക്കുമെന്നാണ് സൂചന.
2938.38അടിയാണ് അണക്കെട്ടിന്റെ നിലവിലെ ജലനിരപ്പ്. 100 ക്യൂമെക്സ് വരെ നിയന്ത്രിത അളവില്‍ ജലം പുറത്തേക്ക് ഒഴുക്കി വിടുമെന്ന് അധികൃതര്‍ അറിയിച്ചു.
ഡാം തുറക്കുന്ന സാഹചര്യത്തില്‍ ചെറുതോണി അണക്കെട്ടിന്റെ താഴെ താമസിക്കുന്നവരും പെരിയാറിന്റെ ഇരുകരകളിലുമുള്ളവരും ജാഗ്രത പാലിക്കണമെന്ന് ജില്ലാ കളക്ടര്‍ അറിയിച്ചു.
ഇടുക്കി അണക്കെട്ട് തുറന്നേക്കും
05:35 PM Nov 12, 2021 | Deepika.com