കോട്ടയം: മുല്ലപ്പെരിയാര്‍ മരം മുറി ഉത്തരവ് വിവാദത്തില്‍ മന്ത്രി റോഷി അഗസ്റ്റിനെ പിന്തുണച്ച് കേരള കോൺഗ്രസ് എം ചെയർമാൻ ജോസ് കെ. മാണി. മരംമുറിക്കണമെന്ന് നിര്‍ദേശിക്കാന്‍ ജലവിഭവ വകുപ്പിന് കഴിയില്ലെന്ന് ജോസ് പറഞ്ഞു.
ഉത്തരവ് ഇറക്കിയത് ജലവിഭവ വകുപ്പിന്റെ നിര്‍ദേശം ഇല്ലാതെയാണ്. അങ്ങനെ ഒരു നിർദേശം നൽകാൻ ജലവിഭവ വകുപ്പിന് സാധിക്കില്ല. ഉത്തരവിലെ അപാകതയാണ് പിന്‍വലിക്കാന്‍ കാരണമെന്നും ജോസ് കെ. മാണി കൂട്ടിച്ചേർത്തു.
മരം മുറി വിവാദത്തിൽ റോഷിയെ പിന്തുണച്ച് ജോസ് കെ. മാണി
03:52 PM Nov 12, 2021 | Deepika.com