ല​ഹ​രി ഉ​പ​യോ​ഗി​ക്കു​ന്ന​വ​ർ ഇ​ര​ക​ൾ; നി​യ​മ​ഭേ​ദ​ഗ​തി​ക്കൊ​രു​ങ്ങി കേ​ന്ദ്രം

03:27 PM Nov 12, 2021 | Deepika.com
ന്യൂ​ഡ​ല്‍​ഹി: രാ​ജ്യ​ത്ത് ല​ഹ​രി മ​രു​ന്ന് ഉ​പ​യോ​ഗ​ത്തി​ൽ നിയമഭേ​ദ​ഗ​തി കൊ​ണ്ടു​വ​രാ​നൊ​രു​ങ്ങി കേ​ന്ദ്രം. ല​ഹ​രി വ​സ്തു​ക​ൾ ഉ​പ​യോ​ഗി​ക്കു​ന്ന​വ​രെ ഇ​ര​ക​ളാ​യി പ​രി​ഗ​ണി​ക്കാ​നും പി​ഴ​യും ത​ട​വു​ശി​ക്ഷ​യും ഒ​ഴി​വാ​ക്കാ​നു​മാ​ണ് കേ​ന്ദ്ര​സ​ർ​ക്കാ​ർ ആ​ലോ​ചി​ക്കു​ന്ന​ത്.

ഇ​തി​നാ​യി നാ​ർ​ക്കോ​ട്ടി​ക് ഡ്ര​ഗ്സ് ആ​ൻ​ഡ് സൈ​ക്കോ​ട്രോ​പി​ക് സ​ബ്സ്റ്റ​ൻ​സ​സ് ആ​ക്ട് കേ​ന്ദ്ര​സ​ര്‍​ക്കാ​ര്‍ ഭേ​ദ​ഗ​തി ചെ​യ്യും. അ​തേ​സ​മ​യം ല​ഹ​രി​ക്ക​ട​ത്ത് ക്രി​മി​ന​ല്‍ കു​റ്റ​മാ​യി ത​ന്നെ തു​ട​രും. സാ​മൂ​ഹി​ക നീ​തി​വ​കു​പ്പി​ന്‍റെ നി​ർ​ദേ​ശ​ത്തെ തു​ട​ർ​ന്നാ​ണ് ന​ട​പ​ടി.

ചെ​റി​യ തോ​തി​ല്‍ മ​യ​ക്കു​മ​രു​ന്ന് അ​ട​ക്ക​മു​ള്ള ല​ഹ​രി പ​ദാ​ര്‍​ഥ​ങ്ങ​ള്‍ ഉ​പ​യോ​ഗി​ക്കു​ന്ന​ത് കു​റ്റ​ക​ര​മ​ല്ലാ​ത്ത വി​ധം നി​ല​വി​ലെ നി​യ​മം പ​രി​ഷ്‌​ക​രി​ക്കാ​നാ​ണ് കേ​ന്ദ്രം ആ​ലോ​ചി​ക്കു​ന്ന​ത്. എ​ന്‍​ഡി​പി​എ​സ്എ നി​യ​മ​ത്തി​ന്‍റെ 27-ാം വ​കു​പ്പി​ല്‍ ഭേ​ദ​ഗ​തി കൊ​ണ്ടു​വ​രാ​നാ​ണ് കേ​ന്ദ്രം ആ​ലോ​ചി​ക്കു​ന്ന​ത്. ഈ ​വ​കു​പ്പ് പ്ര​കാ​രം നി​ല​വി​ല്‍ ല​ഹ​രി പ​ദാ​ര്‍​ഥ​ങ്ങ​ള്‍ ഉ​പ​യോ​ഗി​ക്കു​ന്ന​ത് കു​റ്റ​ക​ര​മാ​ണ്. പി​ഴ​യും ആ​റ് മാ​സം വ​രെ ത​ട​വ് ശി​ക്ഷ​യും ല​ഭി​ക്കു​ന്ന കു​റ്റ​മാ​യി​രു​ന്നു ഇ​ത്.

പു​തി​യ നി​യ​മ​ഭേ​ദ​ഗ​തി വ​രു​ന്ന​തോ​ടെ ഇ​വ​യെ​ല്ലാം ഒ​ഴി​വാ​യി ല​ഹ​രി ഉ​പ​യോ​ഗം കു​റ്റ​മ​ല്ലാ​താ​കും. ഇ​ത്ത​ര​ക്കാ​ര്‍​ക്ക് 30 ദി​വ​സ​ത്തെ കൗ​ണ്‍​സി​ലിം​ഗ് ഉ​ള്‍​പ്പെ​ടെ ന​ല്‍​കാ​നാ​ണ് തീ​രു​മാ​നം.