തിരുവനന്തപുരം: മുല്ലപ്പെരിയാര്‍ മരംമുറി വിഷയത്തില്‍ പ്രിന്‍സിപ്പല്‍ ചീഫ് കണ്‍സര്‍വേറ്റര്‍ പി.കെ.കേശവന് മുഖ്യമന്ത്രിയെ കണ്ടു. വിവാദമായ മരം മുറി ഉത്തരവ് ഏത് സാഹചര്യത്തിലാണ് ഇറക്കിയതെന്ന് അദ്ദേഹം മുഖ്യമന്ത്രിയോട് വിശദീകരിച്ചതായാണ് വിവരം.
ഏതെങ്കിലും ഒരു വകുപ്പിന് മാത്രമായി ഇക്കാര്യത്തിൽ ഒന്നും ചെയ്യാൻ സാധിക്കില്ല. ബെന്നിച്ചൻ തോമസ് സത്യസന്ധനായ ഒരു ഉദ്യോഗസ്ഥനാണ്. ബെന്നിച്ചൻ മാത്രമായി തെറ്റ് ചെയ്തതായി കാണരുതെന്നും കേശവൻ പറഞ്ഞു.
ബെന്നിച്ചന് തോമസിന്റെ സസ്പെന്ഷന് പിന്‍വലിക്കണമെന്നും മുഖ്യമന്ത്രിയോട് കേശവൻ ആവശ്യപ്പെട്ടു.
മരംമുറി വിവാദത്തിനു പിന്നാലെ മുഖ്യമന്ത്രിയെ കണ്ട് വനം വകുപ്പ് മേധാവി
04:09 PM Nov 12, 2021 | Deepika.com