മു​ല്ല​പ്പെ​രി​യാർ: കേ​ര​ളം ചെലവിട്ട വ​ക്കീ​ല്‍ ഫീ​സ് ആരെയും ഞെട്ടിക്കും

02:38 PM Nov 12, 2021 | Deepika.com
കൊ​ച്ചി: മു​ല്ല​പ്പെ​രി​യാ​ര്‍ ഡാം ​സം​ബ​ന്ധി​ച്ച കോ​ട​തി വ്യ​വ​ഹാ​ര​ങ്ങ​ള്‍​ക്കു കേ​ര​ളം വ​ക്കീ​ല്‍ ഫീ​സാ​യി കോ​ടി​ക​ള്‍ ചെ​ല​വ​ഴി​ച്ച​തി​ന്‍റെ വി​വ​ര​ങ്ങ​ള്‍ പു​റ​ത്ത്.

6,34,39,549 രൂ​പ​യാ​ണ് 2009 മു​ത​ല്‍ ഇ​തു​വ​രെ സു​പ്രീം കോ​ട​തി​യി​ലെ മു​തി​ര്‍​ന്ന അ​ഭി​ഭാ​ഷ​ക​ര്‍​ക്കു ഫീ​സാ​യും അ​നു​ബ​ന്ധ ചെ​ല​വി​ന​ത്തി​ലും സം​സ്ഥാ​നം ന​ല്‍​കി​യ​ത്. പൊ​തു​ഭ​ര​ണ​വ​കു​പ്പി​ല്‍ നി​ന്നു​ള്ള വി​വ​രാ​വ​കാ​ശ രേ​ഖ​ക​ളി​ലാ​ണു ചെ​ല​വ​ഴി​ച്ച തു​ക​യു​ടെ വി​ശ​ദാം​ശ​ങ്ങ​ളു​ള്ള​ത്.



സു​പ്രീം​കോ​ട​തി​യി​ല്‍ പ്ര​മു​ഖ അ​ഭി​ഭാ​ഷ​ക​ന്‍ ഹ​രീ​ഷ് സാ​ല്‍​വേ ഉ​ള്‍​പ്പ​ടെ വി​വി​ധ ഘ​ട്ട​ങ്ങ​ളി​ലാ​യി പ​ത്ത് അ​ഭി​ഭാ​ഷ​ക​ര്‍​ക്കാ​യി ഫീ​സി​ന​ത്തി​ല്‍ മാ​ത്രം കൊ​ടു​ത്ത​ത് 5,03,08,253 രൂ​പ​യാ​ണ്. യാ​ത്രാ​ബ​ത്ത​യാ​യി 56,55,057 രൂ​പ ന​ല്‍​കി.

അ​ഡ്വ. ഹ​രീ​ഷ് സാ​ല്‍​വേ​യ്ക്കാ​ണ് മു​ല്ല​പ്പെ​രി​യാ​റി​ല്‍ കേ​ര​ള​ത്തി​നാ​യി സു​പ്രീം കോ​ട​തി​യി​ല്‍ വാ​ദി​ക്കാ​ന്‍ സം​സ്ഥാ​ന സ​ര്‍​ക്കാ​ര്‍ കൂ​ടു​ത​ല്‍ ഫീ​സ് ന​ല്‍​കി​യി​ട്ടു​ള്ള​തെ​ന്നു രേ​ഖ​ക​ള്‍ പ​റ​യു​ന്നു. 1,82,71,350 രൂ​പ​യാ​ണ് ഇ​ദ്ദേ​ഹ​ത്തി​നു ന​ല്‍​കി​യ​ത്.

അ​ഡ്വ. മോ​ഹ​ന്‍ വി. ​കാ​ട്ടാ​ര്‍​ക്കി​ക്കു 1,09,05,000 രൂ​പ ന​ല്‍​കി. വ​ക്കീ​ല്‍ ഫീ​സി​നു പു​റ​മേ എം​പ​വേ​ര്‍​ഡ് ക​മ്മി​റ്റി സ​ന്ദ​ര്‍​ശ​ന​ത്തി​നു 58,34,739 രൂ​പ​യും ഓണ​റേ​റി​യ​മാ​യി 16,41,500 രൂ​പ​യും സം​സ്ഥാ​നം ചെ​ല​വ​ഴി​ച്ചു. 2009 ഏ​പ്രി​ല്‍ മു​ത​ല്‍ ക​ഴി​ഞ്ഞ ഓ​ഗ​സ്റ്റ് 31 വ​രെ​യു​ള്ള കാ​ല​യ​ള​വി​ല്‍ ചെ​ല​വ​ഴി​ച്ച തു​ക​യു​ടെ വി​വ​ര​ങ്ങ​ളാ​ണ് ഇ​പ്പോ​ള്‍ പു​റ​ത്തു​വ​ന്ന​ത്.

മു​ല്ല​പ്പെ​രി​യാ​ര്‍ വി​ഷ​യ​ത്തി​ല്‍ ഹാ​ജ​രാ​യ മ​റ്റ് അ​ഭി​ഭാ​ഷ​ക​രും അ​വ​ര്‍​ക്കു ന​ല്‍​കി​യ ഫീ​സും ചു​വ​ടെ:
അ​ഡ്വ. രാ​ജീ​വ് ധ​വാ​ന്‍ - 82,65,000
അ​ഡ്വ. ജി. ​പ്ര​കാ​ശ്- 13,30,049
അ​ഡ്വ. അ​പ​രാ​ജി​ത സിം​ഗ്- 6,05,000
അ​ഡ്വ. പി. ​ഗി​രി- 27,60,000
അ​ഡ്വ. ര​മേ​ഷ് ബാ​ബു - 22,76,854
അ​ഡ്വ. പി.​വി. റാ​വു - 2,75,000
അ​ഡ്വ. ഗാ​യ​ത്രി ഗോ​സ്വാ​മി - 4,50,000
അ​ഡ്വ. ജ​യ​ദീ​പ് ഗു​പ്ത- 51,70,000

- സിജോ പൈനാടത്ത്