കോ​ഹ്ലി​യും രോ​ഹി​ത്തും ടെ​സ്റ്റി​നി​ല്ല

01:50 PM Nov 12, 2021 | Deepika.com
മും​ബൈ: ന്യൂ​സി​ല​ൻ​ഡി​നെ​തി​രാ​യ ര​ണ്ടു മ​ത്സ​ര​ങ്ങ​ളു​ടെ ടെ​സ്റ്റ് പ​ര​മ്പ​ര​യ്ക്കു​ള്ള ഇ​ന്ത്യ​ൻ ടീ​മി​നെ ബി​സി​സി​ഐ പ്ര​ഖ്യാ​പി​ച്ചു. ആ​ദ്യ ടെ​സ്റ്റി​ൽ നാ​യ​ക​ൻ വി​രാ​ട് കോ​ഹ്ലി ക​ളി​ക്കി​ല്ല. എ​ന്നാ​ൽ ര​ണ്ടാം ടെ​സ്റ്റി​ൽ ടീ​മി​നൊ​പ്പം ചേ​രും. രോ​ഹി​ത് ശ​ർ​മ, ജ​സ്പ്രീ​ത് ബും​റ, മു​ഹ​മ്മ​ദ് ഷ​മി, ഋ​ഷ​ഭ് പ​ന്ത് എ​ന്നി​വ​ർ​ക്ക് സെ​ല​ക്ട​ർ​മാ​ർ വി​ശ്ര​മം അ​നു​വ​ദി​ച്ചു.

ന​വം​ബ​ർ 25ന് ​തു​ട​ങ്ങു​ന്ന ആ​ദ്യ ടെ​സ്റ്റി​ൽ അ​ജി​ങ്ക്യ ര​ഹാ​നെ ടീ​മി​നെ ന​യി​ക്കും. ചേ​തേ​ശ്വ​ർ പൂ​ജാ​ര​യാ​കും വൈ​സ് ക്യാ​പ്റ്റ​ൻ. ഡി​സം​ബ​ർ മൂ​ന്നി​ന് തു​ട​ങ്ങു​ന്ന ര​ണ്ടാം ടെ​സ്റ്റി​ന് മു​ൻ​പ് കോ​ഹ്ലി ടീ​മി​നൊ​പ്പം ചേ​രും. ട്വ​ന്‍റി-20 ടീ​മി​ൽ നി​ന്നും ത​ഴ​യ​പ്പെ​ട്ട ഷ​ർ​ദു​ൽ ഠാ​ക്കൂ​റി​നെ ടെ​സ്റ്റ് ടീ​മി​ലും ഉ​ൾ​പ്പെ​ടു​ത്തി​യി​ട്ടി​ല്ല.

രോ​ഹി​ത്തി​ന്‍റെ അ​ഭാ​വ​ത്തി​ൽ മാ​യ​ങ്ക് അ​ഗ​ർ​വാ​ളി​നൊ​പ്പം കെ.​എ​ൽ.​രാ​ഹു​ൽ ഇ​ന്നിം​ഗ്സ് ഓ​പ്പ​ണ്‍ ചെ​യ്യും. പ​ന്തി​ന് പ​ക​രം സാ​ഹ വി​ക്ക​റ്റ് കീ​പ്പിം​ഗ് ഗ്ലൗ​സ് അ​ണി​യും. ര​ണ്ടാം വി​ക്ക​റ്റ് കീ​പ്പ​റാ​യി കെ.​എ​സ്.​ഭ​ര​തി​നെ​യും സെ​ല​ക്ട​ർ​മാ​ർ ടീ​മി​ൽ ഉ​ൾ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്. പേ​സ​ർ പ്ര​സി​ദ് കൃ​ഷ്ണ, സ്പി​ന്ന​ർ ജ​യ​ന്ത് യാ​ദ​വ് എ​ന്നി​വ​ർ​ക്കും ടെ​സ്റ്റ് ടീ​മി​ൽ ഇ​ടം ല​ഭി​ച്ചു.