കഴിഞ്ഞ ദിവസങ്ങളിൽ മഴയുടെ ശക്തി കുറഞ്ഞതിനാൽ തമിഴ്നാട് കൊണ്ടുപോകുന്ന ജലത്തിന്റെ അളവിലും കുറവ് വരുത്തിയിരുന്നു. വൈഗ അണക്കെട്ടിൽ ജലനിരപ്പ് ഉയർന്നു നിൽക്കുന്നതിനാൽ മുല്ലപ്പെരിയാറിൽ നിന്നും കൊണ്ടുപോകുന്ന വെള്ളത്തിന്റെ അളവ് തമിഴ്നാട് വീണ്ടും കുറച്ചേക്കുമെന്നും റിപ്പോർട്ടുണ്ട്.
മുല്ലപ്പെരിയാറിൽ ജലനിരപ്പ് ഉയരുന്നു
02:05 PM Nov 12, 2021 | Deepika.com
ഇടുക്കി: മുല്ലപ്പെരിയാർ അണക്കെട്ടിൽ വീണ്ടും ജലനിരപ്പ് ഉയരുന്നു. നിലവിൽ 139 അടിയിലേക്ക് ജലനിരപ്പ് എത്തിയിരിക്കുകയാണ്. വൃഷ്ടിപ്രദേശത്ത് വ്യാഴാഴ്ച വൈകിട്ടും രാത്രിയിലും ശക്തമായ മഴ പെയ്തതും തമിഴ്നാട് കൊണ്ടുപോകുന്ന വെള്ളത്തിന്റെ അളവ് കുറച്ചതുമാണ് ജലനിരപ്പ് ഉയരാൻ കാരണമായത്. ഡാമിലേക്കുള്ള നീരൊഴുക്കും ശക്തമാണ്.