ക​ങ്ക​ണ​യു​ടെ പ​ത്മ​ശ്രീ തി​രി​ച്ചെ​ടു​ക്ക​ണ​മെ​ന്ന് കോ​ണ്‍​ഗ്ര​സ്

12:28 PM Nov 12, 2021 | Deepika.com
ന്യൂ​ഡ​ൽ​ഹി: ബോ​ളി​വു​ഡ് താ​രം ക​ങ്ക​ണ റ​ണാ​വ​ത്തി​നെ​തി​രേ കോ​ണ്‍​ഗ്ര​സ് രം​ഗ​ത്ത്. ക​ങ്ക​ണ​യ്ക്ക് ന​ൽ​കി​യ പ​ത്മ​ശ്രീ പു​ര​സ്കാ​രം ഉ​ട​ൻ തി​രി​ച്ചെ​ടു​ക്ക​ണ​മെ​ന്ന് മു​തി​ർ​ന്ന കോ​ണ്‍​ഗ്ര​സ് നേ​താ​വ് ആ​ന​ന്ദ് ശ​ർ​മ ആ​വ​ശ്യ​പ്പെ​ട്ടു.

ഇ​ന്ത്യ​യ്ക്ക് സ്വാ​ത​ന്ത്ര്യം ല​ഭി​ച്ച​ത് 2014-ൽ ​ന​രേ​ന്ദ്ര മോ​ദി അ​ധി​കാ​ര​ത്തി​ൽ എ​ത്തി​യ ശേ​ഷ​മാ​ണെ​ന്നും 1947-ൽ ​ല​ഭി​ച്ച സ്വാത​ന്ത്ര്യം ഭി​ക്ഷ​യാ​യി​രു​ന്നു​വെ​ന്നും ക​ങ്ക​ണ ന​ട​ത്തി​യ പ്ര​സ്താ​വ​ന​യാ​ണ് കോ​ണ്‍​ഗ്ര​സി​നെ ചൊ​ടി​പ്പി​ച്ച​ത്.

രാ​ജ്യം പ​ത്മ പു​ര​സ്കാ​രം ന​ൽ​കി ആ​ദ​രി​ക്കു​ന്ന​തി​ന് മു​ൻ​പ് ഇ​ത്ത​ര​ക്കാ​രു​ടെ മ​നോ​നി​ല പ​രി​ശോ​ധി​ക്ക​ണ​മെ​ന്നും അ​ല്ലെ​ങ്കി​ൽ രാ​ജ്യ​ത്തെ അ​വ​ഹേ​ളി​ക്കു​ന്ന ഇ​ത്ത​രം പ്ര​സ്താ​വ​ന​ക​ൾ വീ​ണ്ടും ഉ​ണ്ടാ​കു​മെ​ന്നും ആ​ന​ന്ദ് ശ​ർ​മ പ​റ​ഞ്ഞു.

രാ​ജ്യ​ത്തെ സ്വാ​ത​ന്ത്ര്യ സ​മ​ര​സേ​നാ​നി​ക​ളെ ക​ങ്ക​ണ അ​പ​മാ​നി​ച്ചി​രി​ക്കു​ക​യാ​ണ്. രാ​ജ്യ​ത്തെ അ​പ​മാ​നി​ച്ച താ​രം പൊ​തു​സ​മൂ​ഹ​ത്തോ​ട് മാ​പ്പ് പ​റ​യാ​ൻ ത​യാ​റാ​ക​ണ​മെ​ന്നും അ​ദ്ദേ​ഹം ആ​വ​ശ്യ​പ്പെ​ട്ടു.