കി​വീ​സി​ന് തി​രി​ച്ച​ടി; ഡെ​വ​ണ്‍ കോ​ണ്‍​വേ ഫൈ​ന​ലി​ൽ ക​ളി​ക്കി​ല്ല

12:43 PM Nov 12, 2021 | Deepika.com
ദു​ബാ​യി: ട്വ​ന്‍റി-20 ലോ​ക​ക​പ്പ് ഫൈ​ന​ലി​ന് ത​യാ​റെ​ടു​ക്കു​ന്ന ന്യൂ​സി​ല​ൻ​ഡ് ടീ​മി​ന് തി​രി​ച്ച​ടി. വി​ക്ക​റ്റ് കീ​പ്പ​ർ ബാ​റ്റ്സ്മാ​ൻ ഡെ​വ​ണ്‍ കോ​ണ്‍​വേ​യ്ക്ക് പ​രി​ക്കേ​റ്റ​തി​നാ​ൽ ഫൈ​ന​ലി​ൽ ക​ളി​ക്കാ​ൻ ക​ഴി​യി​ല്ല. വ​ല​തു​കൈ​യ്ക്കേ​റ്റ പ​രി​ക്കാ​ണ് താ​ര​ത്തി​ന് തി​രി​ച്ച​ടി​യാ​യ​ത്. ഞാ​യ​റാ​ഴ്ച ഓ​സ്ട്രേ​ലി​യ​യ്ക്കെ​തി​രേ​യാ​ണ് ഫൈ​ന​ൽ.

സെ​മി​ഫൈ​ന​ലി​ൽ ഇം​ഗ്ല​ണ്ടി​നെ​തി​രേ കോ​ണ്‍​വേ നേ​ടി​യ 38 പ​ന്തി​ൽ 46 റ​ണ്‍​സ് കി​വീ​സ് വി​ജ​യ​ത്തി​ൽ നി​ർ​ണാ​യ​ക​മാ​യി​രു​ന്നു. ഫൈ​ന​ലി​ൽ കോ​ണ്‍​വേ​യ്ക്ക് പ​ക​രം ആ​രും ക​ളി​ക്കു​മെ​ന്ന് കി​വീ​സ് ടീം ​മാ​നേ​ജ്മെ​ന്‍റ് വ്യ​ക്ത​മാ​ക്കി​യി​ട്ടി​ല്ല.



ഫൈ​ന​ലി​ന് മൂ​ന്ന് ദി​വ​സ​ത്തി​ന് ശേ​ഷം തു​ട​ങ്ങു​ന്ന ഇ​ന്ത്യ​ൻ പ​ര്യ​ട​ന​ത്തി​ലും കോ​ണ്‍​വേ ക​ളി​ക്കി​ല്ല. 17-നാ​ണ് മൂ​ന്ന് മ​ത്സ​ര ട്വ​ന്‍റി-20 പ​ര​മ്പ​ര തു​ട​ങ്ങു​ന്ന​ത്. പി​ന്നാ​ലെ ര​ണ്ടു ടെ​സ്റ്റു​ക​ളും ഇ​ന്ത്യ​യി​ൽ കി​വീ​സ് ക​ളി​ക്കു​ന്നു​ണ്ട്.