ന്യൂഡല്‍ഹി: ഭാരത് ബയോടെക് വികസിപ്പിച്ച കോവിഡ് വാക്സിനായ കോവാക്സിന് ലക്ഷണങ്ങളോടെയുള്ള കോവിഡിനെതിരേ 77.8% ശതമാനം ഫലപ്രദമാണെന്ന് പഠനങ്ങള്‍. ലാന്‍സെറ്റ് ജേണലിലാണ് പഠനം പ്രസിദ്ധീകരിച്ചിരിക്കുന്നത്.
നിര്‍ജീവമാക്കിയ വൈറസ് ഉപയോഗിച്ചുളള സാങ്കേതികതയാണ് കോവാക്സിനില്‍ ഉപയോഗിച്ചിരിക്കുന്നത്. വാക്സിന് കുത്തിവച്ച് രണ്ടാഴ്ചയ്ക്കുള്ളില്‍ ഇത് ശരീരത്തില്‍ ശക്തമായ ആന്റി ബോഡി പ്രതികരണം ഉണ്ടാക്കുന്നുവെന്ന് ലാന്‍സെറ്റ് പഠനത്തില്‍ പറയുന്നു.
18-97 വയസ് പ്രായമുള്ള 2,5000 ആളുകളില്‍ നടത്തിയ വാക്സിന് പരീക്ഷണത്തില്‍ വാക്സിന് ഉപയോഗിച്ചതിലൂടെയുള്ള മരണമോ പ്രതികൂല ഫലങ്ങളോ ഉണ്ടായിട്ടില്ലെന്നും പഠനത്തില്‍ പറയുന്നുണ്ട്.
കോവിഡിനെതിരേ കോവാക്സിന് 77.8 ശതമാനം ഫലപ്രദമെന്ന് പഠനം
11:28 AM Nov 12, 2021 | Deepika.com