കൊച്ചി: സ്വർണ വിലയിൽ ഇന്ന് മാറ്റമില്ല. പവന് 36,720 രൂപയിലും ഗ്രാമിന് 4,590 രൂപയിലുമാണ് വ്യാപാരം പുരോഗമിക്കുന്നത്. വ്യാഴാഴ്ച പവന് 560 രൂപയുടെ വർധനവ് രേഖപ്പെടുത്തിയ ശേഷമാണ് ഇന്ന് വില മാറാതെ നിൽക്കുന്നത്.
നവംബർ മാസത്തിലെ ഏറ്റവും ഉയർന്ന നിരക്കിലാണ് നിലവിൽ സ്വർണ വില. അന്താരാഷ്ട്ര വിപണിയിലെ വിലക്കയറ്റമാണ് ആഭ്യന്തര വിപണിയിലും പ്രതിഫലിക്കുന്നത്.
സ്വർണ വിലയിൽ മാറ്റമില്ല
10:54 AM Nov 12, 2021 | Deepika.com