ഇ​ന്ത്യ​യി​ലേ​ക്ക് ക​ട​ന്നു ക​യ​റാ​ൻ ശ്ര​മി​ച്ച ക​ള്ള​ക്ക​ട​ത്തു സം​ഘ​ത്തെ വ​ധി​ച്ചു

10:08 AM Nov 12, 2021 | Deepika.com
ന്യൂ​ഡ​ൽ​ഹി: ഇ​ന്ത്യ​യി​ലേ​ക്ക് ക​ട​ന്നു ക​യ​റാ​ൻ ശ്ര​മി​ച്ച ക​ള്ള​ക്ക​ട​ത്തു സം​ഘ​ത്തി​ലെ ര​ണ്ട് പേ​രെ ബി​എ​സ്എ​ഫ് വ​ധി​ച്ചു. ഇ​ന്ന് പു​ല​ർ​ച്ചെ മൂ​ന്നി​നാ​യി​രു​ന്നു സം​ഭ​വം. ബം​ഗ്ലാ​ദേ​ശ് പൗ​ര​ൻ​മാ​രാ​ണ് കൊ​ല്ല​പ്പെ​ട്ട​ത്.

ഇ​ന്ത്യ-​ബം​ഗ്ലാ​ദേ​ശ് അ​തി​ർ​ത്തി​യി​ലൂ​ടെ രാ​ജ്യ​ത്തേ​ക്ക് ക​ട​ന്നു ക​യ​റാ​ൻ ശ്ര​മി​ച്ച ഇ​വ​രെ ബി​എ​സ്എ​ഫ് ത​ട​യാ​ൻ ശ്ര​മി​ച്ചു. ഇ​തി​നി​ടെ ക​ള്ള​ക്ക​ട​ത്തു​സം​ഘം ബി​എ​സ്എ​ഫി​നു നേ​രെ വെ​ടി​യു​തി​ർ​ത്തു. തു​ട​ർ​ന്നു​ണ്ടാ​യ ഏ​റ്റു​മു​ട്ട​ലി​ലാ​ണ് ക​ള്ള​ക്ക​ട​ത്തു​കാ​രാ​യ ര​ണ്ട് പേ​ർ കൊ​ല്ല​പ്പെ​ട്ട​ത്.

ഏ​റ്റു​മു​ട്ട​ലി​ൽ ഒ​രു ബി​എ​സ്എ​ഫ് ജ​വാ​നും പ​രി​ക്കേ​റ്റു. ഇ​യാ​ളെ ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റി.