ശ്രീനഗർ: ജമ്മു കാഷ്മീരിലെ കുൽഗാമിൽ സുരക്ഷാസേന ഭീകരരെ വധിച്ചു. ഇന്ന് രാവിലെയാണ് സൈന്യം ഭീകരരെ വധിച്ചത്.
ഭീകരരായ ഷിറാസ് മോൾവിയും യാവർ ഭട്ടുമാണ് കൊല്ലപ്പെട്ടത്. ഷിറാസ് 2016 മുതൽ ഭീകര പ്രവർത്തനങ്ങൾ നടത്തിവരികയായിരുന്നു. ഇയാൾ യുവാക്കളെ ഭീകര കാന്പിലേക്ക് റിക്രൂട്ട് ചെയ്തിരുന്നു. കൂടാതെ നിരവധി സ്വദേശികളാണ് ഇയാൾ വധിച്ചത്.
ഭീകരനിൽനിന്നും ആയുധനങ്ങളും സ്ഫോടക വസ്തുകളും കണ്ടെടുത്തു. പ്രദേശത്ത് സൈന്യം തെരച്ചിൽ നടത്തുകയാണ്.
കാഷ്മീരിൽ സുരക്ഷാസേന ഭീകരരെ വധിച്ചു
09:11 AM Nov 12, 2021 | Deepika.com