കൊ​ളം​ബി​യ​യെ കീ​ഴ​ട​ക്കി; ഖ​ത്ത​ർ ലോ​ക​ക​പ്പി​ന് ടി​ക്ക​റ്റെ​ടു​ത്ത് ബ്ര​സീ​ൽ

08:26 AM Nov 12, 2021 | Deepika.com
സം​പൗ​ളോ: 2022 ഖ​ത്ത​ർ ലോ​ക​ക​പ്പ് ഫു​ട്ബോ​ളി​നു​ള്ള യോ​ഗ്യ​ത നേ​ടി മു​ൻ ചാ​മ്പ്യ​ൻ​മാ​രാ​യ ബ്ര​സീ​ൽ. ദ​ക്ഷി​ണ അ​മേ​രി​ക്ക​ൻ യോ​ഗ്യ​താ റൗ​ണ്ടി​ൽ കൊ​ളം​ബി​യ​യെ എ​തി​രി​ല്ലാ​ത്ത ഒ​രു ഗോ​ളി​ന് കീ​ഴ​ട​ക്കി​യാ​ണ് ബ്ര​സീ​ൽ യോ​ഗ്യ​ത ഉ​റ​പ്പാ​ക്കി​യ​ത്.

72-ാം മി​നി​റ്റി​ൽ ലൂ​ക്കാ​സ് പ​ക്വേ​റ്റ​യാ​ണ് ബ്ര​സീ​ലി​ന്‍റെ വി​ജ​യ​ഗോ​ൾ നേ​ടി​യ​ത്. ജ​യ​ത്തോ​ടെ ദ​ക്ഷി​ണ അ​മേ​രി​ക്ക​ൻ മേ​ഖ​ല​യി​ൽ നി​ന്നു ഖ​ത്ത​ർ ലോ​ക​ക​പ്പി​ന് യോ​ഗ്യ​ത നേ​ടു​ന്ന ആ​ദ്യ ടീ​മാ​യി ബ്ര​സീ​ൽ. യോ​ഗ്യ​താ റൗ​ണ്ടി​ൽ 12 മ​ത്സ​ര​ങ്ങ​ളി​ൽ 34 പോ​യി​ന്‍റു​മാ​യി ഒ​ന്നാ​മ​താ​ണ് ബ്ര​സീ​ൽ.

യോ​ഗ്യ​താ റൗ​ണ്ടി​ൽ ആ​ദ്യ നാ​ല് സ്ഥാ​ന​ങ്ങ​ളി​ലെ​ത്തു​ന്ന ടീ​മു​ക​ളാ​ണു ലോ​ക​ക​പ്പി​നു നേ​രി​ട്ടു യോ​ഗ്യ​ത നേ​ടു​ക. അ​ഞ്ചാം സ്ഥാ​ന​ത്തെ​ത്തു​ന്ന ടീം ​വ​ൻ​ക​രാ പ്ലേ ​ഓ​ഫ് ക​ളി​ക്കേ​ണ്ടി വ​രും. 25 പോ​യി​ന്‍റു​ള്ള അ​ർ​ജ​ന്‍റീ​ന​യ്ക്കും ശ​നി​യാ​ഴ്ച യു​റ​ഗ്വാ​യെ തോ​ൽ​പി​ച്ചാ​ൽ യോ​ഗ്യ​ത ഏ​റെ​ക്കു​റെ ഉ​റ​പ്പി​ക്കാം.

യു​റ​ഗ്വാ​യ്ക്കെ​തി​രെ ക്യാ​പ്റ്റ​ൻ ല​യ​ണ​ൽ മെ​സിയു​ടെ പ​രി​ക്കാ​ണ് അ​ർ​ജ​ന്‍റീ​ന പ​രി​ശീ​ല​ക​ൻ ല​യ​ണ​ൽ സ്ക​ലോ​നി​യെ അ​ല​ട്ടു​ന്ന​ത്. കാ​ൽ​മു​ട്ടി​നേ​റ്റ പ​രു​ക്കു മൂ​ലം ഫ്ര​ഞ്ച് ക്ല​ബ് പി​എ​സ്ജി​യു​ടെ ക​ഴി​ഞ്ഞ 2 മ​ത്സ​ര​ങ്ങ​ളി​ലും മെ​സി ക​ളി​ച്ചി​രു​ന്നി​ല്ല. യു​റ​ഗ്വാ​യ്ക്കെ​തി​രെ മെ​സി ഇ​റ​ങ്ങു​മോ എ​ന്ന​ത് കാ​ത്തി​രു​ന്ന് കാ​ണേ​ണ്ടി വ​രും.

അ​ടു​ത്ത ബു​ധ​നാ​ഴ്ച ആ​രാ​ധ​ക​ർ കാ​ത്തി​രി​ക്കു​ന്ന അ​ർ​ജ​ന്‍റീ​ന-​ബ്ര​സീ​ൽ മ​ത്സ​ര​വു​മു​ണ്ട്. ഇ​രു​ടീ​മു​ക​ളും ത​മ്മി​ലു​ള്ള ആ​ദ്യ​പാ​ദ മ​ത്സ​രം പോ​ലീ​സ് ഇ​ട​പെ​ട​ലി​നെ​ത്തു​ട​ർ​ന്നു ഉ​പേ​ക്ഷി​ക്കേ​ണ്ടി വ​ന്നി​രു​ന്നു. കി​ക്കോ​ഫി​ന് ഏ​ഴ് മി​നി​റ്റി​നു ശേ​ഷ​മാ​ണ് ക​ളി നി​ർ​ത്തി​ച്ച​ത്.