ചെന്നൈ: കണ്ണൂർ-യശ്വന്ത്പൂർ എക്സ്പ്രസ് സ്പെഷ്യൽ ട്രെയിൻ പാളംതെറ്റി. തമിഴ്നാട്ടിലെ ധർമപുരി ജില്ലയിലെ മുട്ടാൻ പെട്ടി റെയിൽവേ സ്റ്റേഷന് സമീപത്ത് വച്ചാണ് പാളം തെറ്റിയത്. ട്രെയിനിലെ യാത്രക്കാരും ജീവനക്കാരും സുരക്ഷിതരാണെന്നാണ് റിപ്പോർട്ട്.
വെള്ളിയാഴ്ച പുലർച്ചെ മൂന്നരയോടെയാണ് ട്രെയിൻ അപകടത്തിൽപ്പെട്ടത്. എൻജിനും തൊട്ടടുത്തുള്ള രണ്ട് ബോഗികളും പാളത്തിൽ നിന്ന് തെന്നിമാറി. മഴയ്ക്കിടെ ട്രാക്കിലേക്ക് വീണ പാറയിൽ ഇടിച്ചതാണ് അപകടത്തിന് ഇടയാക്കിയത്.
ബംഗളൂരു ഡിആർഎമ്മും സേലം ഡിആർഎമ്മും സ്ഥലത്തെത്തി പരിശോധന നടത്തി. ആർക്കും പരിക്കില്ലാത്തതിനാൽ തന്നെ ബംഗളൂരുവിലേക്ക് പോകേണ്ട യാത്രക്കാർ മറ്റു വാഹനങ്ങളിൽ യാത്ര തുടർന്നുവെന്നാണ് വിവരം.
കണ്ണൂർ-യശ്വന്ത്പൂർ എക്സ്പ്രസ് പാളംതെറ്റി; അപകടം ധർമപുരിയിൽ
08:10 AM Nov 12, 2021 | Deepika.com