ബി​ജെ​പി​ക്ക് ഒ​ട്ടും ആ​ത്മാ​ർ​ഥ​ത​യി​ല്ല; ബം​ഗാ​ളി ന​ടി ശ്രാ​ബ​ന്തി ചാ​റ്റ​ർ​ജി പാ​ർ​ട്ടി വി​ട്ടു

09:35 AM Nov 12, 2021 | Deepika.com
കോ​ൽ​ക്ക​ത്ത: നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​നു തൊ​ട്ടു​മു​ന്പു ബി​ജെ​പി​യി​ൽ ചേ​ർ​ന്ന ബം​ഗാ​ളി ന​ടി ശ്രാ​ബ​ന്തി ചാ​റ്റ​ർ​ജി പാ​ർ​ട്ടി​വി​ട്ടു. പ​ശ്ചി​മ ബം​ഗാ​ളി​ന്‍റെ കാ​ര്യ ത്തി​ൽ ബി​ജെ​പി​ക്ക് ആ​ത്മാ​ർ​ഥ​ത​യി​ല്ലെ​ന്നു ചൂ​ണ്ടി​ക്കാ​ട്ടി​യാ​ണു രാ​ജി. ട്വി​റ്റ​റി​ലാ​യി​രു​ന്നു രാ​ജി പ്ര​ഖ്യാ​പ​നം.

അ​ടു​ത്തി​ടെ ന​ട​ന്ന നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ തൃ​ണ​മൂ​ൽ കോ​ണ്‍​ഗ്ര​സി​ന്‍റെ പാ​ർ​ഥ ചാ​റ്റ​ർ​ജി​ക്കെ​തി​രേ മ​ത്സ​രി​ച്ചെ​ങ്കി​ലും ശ്രാ​ബ​ന്തി പ​രാ​ജ​യ​പ്പെ​ട്ടി​രു​ന്നു. മ​മ​ത ബാ​ന​ർ​ജി സ​ർ​ക്കാ​ർ അ​ധി​കാ​ര​ത്തി​ൽ തി​രി​ച്ചെ​ത്തി​യ​തോ​ടെ ബി​ജെ​പി​യോ​ട് അ​ക​ലം പാ​ലി​ക്കു​ക​യാ​യി​രു​ന്നു അ​വ​ർ.



മ​മ​ത ബാ​ന​ർ​ജി​യോ​ടും തൃ​ണ​മൂ​ലി​നോ​ടും അ​ടു​ത്തു​നി​ന്നി​രു​ന്ന ശ്രാ​ബ​ന്തി, ഈ ​വ​ർ​ഷം മാ​ർ​ച്ചി​ലാ​ണു ബി​ജെ​പി​യി​ൽ ചേ​ർ​ന്ന​ത്. ബെ​ഹ​ല പ​ച്ചി​മി​ൽ മ​ത്സ​രി​ച്ച അ ​വ​ർ പാ​ർ​ഥ ചാ​റ്റ​ർ​ജി​യോ​ട് 50,000ൽ ​അ​ധി​കം വോ​ട്ടു​ക​ളു​ടെ ഭൂ​രി​പ​ക്ഷ​ത്തി​ൽ പ​രാ​ജ​യ​പ്പെ​ട്ടി​രു​ന്നു.