നി​സാ​രം..! ബി​ജെ​പി നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ ചെ​ല​വ​ഴി​ച്ച​ത് 252 കോ​ടി രൂ​പ

11:00 PM Nov 11, 2021 | Deepika.com
ന്യൂ​ഡ​ൽ​ഹി: കേ​ര​ളം, ബം​ഗാ​ൾ, ത​മി​ഴ്നാ​ട്, ആ​സാം, പു​തു​ച്ചേ​രി എ​ന്നീ സം​സ്ഥാ​ന​ങ്ങ​ളി​ലേ​ക്കു ന​ട​ന്ന നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ന്‍റെ പ്ര​ചാ​ര​ണ​ത്തി​നാ​യി ബി​ജെ​പി ചെ​ല​വ​ഴി​ച്ച​ത് 252 കോ​ടി രൂ​പ. തെ​ര​ഞ്ഞെ​ടു​പ്പു ക​മ്മീ​ഷ​നു സ​മ​ർ​പ്പി​ച്ച ക​ണ​ക്കി​ലാ​ണ് ഇ​ക്കാ​ര്യം അ​റി​യി​ച്ചി​ട്ടു​ള്ള​ത്.

ബം​ഗാ​ളി​ൽ മാ​ത്രം ബി​ജെ​പി 151 കോ​ടി രൂ​പ ചെ​ല​വ​ഴി​ച്ചു. ഒ​റ്റ സീ​റ്റി​ലും വി​ജ​യി​ക്കാ​ത്ത കേ​ര​ള​ത്തി​ൽ ബി​ജെ​പി 29.24 കോ​ടി രൂ​പ​യാ​ണു ചെ​ല​വി​ട്ട​ത്. ആ​സാ​മി​ൽ 43.81 കോ​ടി രൂ​പ​യും ത​മി​ഴ്നാ​ട്ടി​ൽ 22.97 കോ​ടി രൂ​പ​യും പു​തു​ച്ചേ​രി​യി​ൽ 4.79 കോ​ടി രൂ​പ​യും ബി​ജെ​പി പ്ര​ചാ​ര​ണ​ത്തി​നാ​യി മു​ട​ക്കി.

ബം​ഗാ​ളി​ൽ ബി​ജെ​പി​യേ​ക്കാ​ൾ കൂ​ടു​ത​ൽ തു​ക ചെ​ല​വി​ട്ട​ത് ഭ​ര​ണ​ക​ക്ഷി​യാ​യ തൃ​ണ​മൂ​ൽ കോ​ൺ​ഗ്ര​സാ​ണ്-154.28 കോ​ടി രൂ​പ.