അ​തി​ർ​ത്തി​യി​ൽ ചൈ​നീ​സ് നി​ർ​മാ​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ അം​ഗീ​ക​രി​ക്കി​ല്ലെ​ന്ന് ഇ​ന്ത്യ

08:33 PM Nov 11, 2021 | Deepika.com
ന്യൂ​ഡ​ൽ​ഹി: അ​രു​ണാ​ച​ലി​ലെ അ​തി​ർ​ത്തി പ്ര​ദേ​ശ​ത്ത് അ​ന​ധി​കൃ​ത​മാ​യി ചൈ​ന ന​ട​ത്തി​യ നി​ർ​മാ​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ അം​ഗീ​ക​രി​ക്കി​ല്ലെ​ന്ന് ഇ​ന്ത്യ. ക​ഴി​ഞ്ഞ കു​റ​ച്ച് വ​ർ​ഷ​ങ്ങ​ളാ​യി യ​ഥാ​ർ​ഥ നി​യ​ന്ത്ര​ണ രേ​ഖ​യ്ക്ക് ചു​റ്റും ചൈ​ന ന​ട​ത്തി വ​രു​ന്ന അ​ന​ധി​കൃ​ത നി​ർ​മാ​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ അം​ഗീ​ക​രി​ക്കാ​ൻ സാ​ധി​ക്കി​ല്ലെ​ന്ന് വി​ദേ​ശ​കാ​ര്യ വ​ക്താ​വ് അ​റിം​ഗ്ധം ബാ​ഗ്ചി അ​റി​യി​ച്ചു.

ചൈ​ന​യു​ടെ അ​വ​കാ​ശ വാ​ദ​ങ്ങ​ൾ ഒ​ന്നും ത​ന്നെ ഇ​ന്ത്യ അം​ഗീ​ക​രി​ച്ചി​ട്ടി​ല്ല. ഇ​ക്കാ​ര്യം വീ​ണ്ടും ചൈ​നീ​സ് സ​ർ​ക്കാ​രി​നെ ബോ​ധ്യ​പെ​ടു​ത്തു​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. ഇ​ന്ത്യ​ൻ അ​തി​ർ​ത്തി​ക്കു​ള്ളി​ൽ നി​യ​ന്ത്ര​ണ രേ​ഖ​യ്ക്ക് സ​മീ​പം ചൈ​ന നൂ​റോ​ളം വീ​ടു​ക​ൾ നി​ർ​മി​ച്ച​താ​യി പെ​ന്‍റ​ഗ​ൺ വി​വ​ര​ങ്ങ​ൾ പു​റ​ത്തു വി​ട്ടി​രു​ന്നു. ക​ഴി​ഞ്ഞ ദി​വ​സം ഇ​ന്ത്യ​ൻ അ​തി​ർ​ത്തി​ക്കു​ള്ളി​ൽ ചൈ​ന അ​ന​ധി​കൃ​ത നി​ർ​മാ​ണ​ങ്ങ​ൾ ന​ട​ത്തു​ന്ന​താ​യി അ​രു​ണാ​ച​ൽ സ​ർ​ക്കാ​രി​ന്‍റെ പ്ര​തി​നി​ധി​ക​ളും അ​റി​യി​ച്ചു.

ചൈ​നീ​സ് നി​യ​ന്ത്ര​ണ​ത്തി​ന് കീ​ഴി​ൽ വ​രു​ന്ന ടി​ബ​റ്റി​നും അ​രു​ണാ​ച​ൽ പ്ര​ദേ​ശി​നും ഇ​ട​യി​ൽ യ​ഥാ​ർ​ഥ നി​യ​ന്ത്ര​ണ രേ​ഖ​യ്ക്ക് കി​ഴ​ക്ക് ഭാ​ഗ​ത്ത​യാ​ണ് ചൈ​ന​യു​ടെ ക​ട​ന്നു​ക​യ​റ്റം. ഇ​രു രാ​ജ്യ​ങ്ങ​ൾ​ക്കു​മി​ട​യി​ൽ ധാ​ര​ണ​യി​ലു​ള്ള മ​ക്മോ​ഹ​ൻ അ​തി​ർ​ത്തി ക​ട​ന്നാ​ണ് ചൈ​ന നൂ​റോ​ളം സൈ​നി​ക താ​വ​ള​ങ്ങ​ൾ നി​ർ​മി​ച്ചി​രി​ക്കു​ന്ന​തെ​ന്ന് അ​മേ​രി​ക്ക പു​റ​ത്തു വി​ട്ട സാ​റ്റ​ലൈ​റ്റ് ദൃ​ശ്യ​ങ്ങ​ൾ വെ​ളി​പെ​ടു​ത്തു​ന്നു.