"ഇ​വ​രെ​ന്ത് ഭ്രാ​ന്താ​ണ് വി​ളി​ച്ചു പ​റ​യു​ന്ന​ത്'; ക​ങ്ക​ണ​യ്ക്കെ​തി​രേ ആ​ഞ്ഞ​ടി​ച്ച് വ​രു​ൺ ഗാ​ന്ധി

07:40 PM Nov 11, 2021 | Deepika.com
ന്യൂ​ഡ​ൽ​ഹി: ന​രേ​ന്ദ്ര മോ​ദി സ​ർ​ക്കാ​ർ അ​ധി​കാ​ര​ത്തി​ലെ​ത്തി​യ ശേ​ഷ​മാ​ണ് ഇ​ന്ത്യ​ക്ക് യ​ഥാ​ർ​ഥ​ത്തി​ൽ സ്വാ​ത​ന്ത്ര്യം ല​ഭി​ച്ച​തെ​ന്ന ബോ​ളി​വു​ഡ് ന​ടി ക​ങ്ക​ണ റ​ണാ​വ​ത്തി​ന്‍റെ പ​രാ​മ​ർ​ശ​ത്തി​നെ​തി​രേ രൂ​ക്ഷ വി​മ​ർ​ശ​ന​വു​മാ​യി ബി​ജെ​പി എം​പി വ​രു​ൺ ഗാ​ന്ധി. ന​ടി​യു​ടെ പ​രാ​മ​ർ​ശ​ത്തെ ഭ്രാ​ന്തെ​ന്നോ രാ​ജ്യ​ദ്രോ​ഹ​മെ​ന്നോ ആ​ണ് വി​ളി​ക്കേ​ണ്ട​തെ​ന്ന് വ​രു​ൺ ട്വി​റ്റ​റി​ൽ കു​റി​ച്ചു.

മ​ഹാ​ത്മാ ഗാ​ന്ധി​യു​ടെ ത്യാ​ഗ​ങ്ങ​ളെ അ​പ​മാ​നി​ക്കു​ന്നു, ഗാ​ന്ധി ഘാ​ത​ക​രെ പ്ര​കീ​ര്‍​ത്തി​ക്കു​ന്നു. മം​ഗ​ള്‍ പാ​ണ്ഡെ, റാ​ണി ല​ക്ഷ്മി ഭാ​യി, ഭ​ഗ​ത് സിം​ഗ്, ച​ന്ദ്ര​ശേ​ഖ​ര്‍ ആ​സാ​ദ്, സു​ഭാ​ഷ് ച​ന്ദ്ര​ബോ​സ് തു​ട​ങ്ങി ല​ക്ഷ​ക്ക​ണ​ക്കി​ന് വ​രു​ന്ന സ്വാ​ത​ന്ത്ര്യ​സ​മ​ര പോ​രാ​ളി​ക​ളു​ടെ ത്യാ​ഗ​ത്തെ അ​പ​മാ​നി​ച്ചു. ഇ​ത്ത​രം ചി​ന്ത​ക​ളെ ഭ്രാ​ന്തെ​ന്നോ രാ​ജ്യ​ദ്രോ​ഹ​മെ​ന്നോ ആ​ണ് താ​ന്‍ വി​ളി​ക്കു​ക''- വ​രു​ണ്‍ ട്വീ​റ്റ് ചെ​യ്തു.

സ്വാ​ത​ന്ത്ര്യ​ത്തി​ന്‍റെ 75-ാം വാ​ര്‍​ഷി​ക​ത്തി​ല്‍ ടൈം​സ് നൗ ​സം​ഘ​ടി​പ്പി​ച്ച സം​സാ​രി​ക്കു​മ്പോ​ഴാ​യി​രു​ന്നു ക​ങ്ക​ണ വി​വാ​ദ പ്ര​സ്താ​വ​ന ന​ട​ത്തി​യ​ത്. "2014ലാ​ണ് ഇ​ന്ത്യ​യ്ക്ക് യ​ഥാ​ർ​ഥ​ത്തി​ൽ സ്വാ​ത​ന്ത്ര്യ ല​ഭി​ച്ച​ത്, 1947 ൽ ​ല​ഭി​ച്ച​ത് ഭി​ക്ഷ​യാ​ണ്' എ​ന്നാ​യി​രു​ന്നു ക​ങ്ക​ണ​യു​ടെ പ​രാ​മ​ർ​ശം. അ​തേ​സ​മ​യം, ക​ങ്ക​ണ​യു​ടെ അ​പ​കീ​ർ​ത്തി​പ​ര​മാ​യ പ​രാ​മ​ർ​ശ​ത്തി​നെ​തി​രേ എ​എ​പി മും​ബൈ പോ​ലീ​സി​ൽ പ​രാ​തി ന​ൽ​കി.