ടോ​സ് ഓ​സീ​സി​ന്, പാ​ക്കി​സ്ഥാ​ൻ ബാ​റ്റ് ചെ​യ്യും

07:22 PM Nov 11, 2021 | Deepika.com
ദു​ബാ​യ്: ട്വ​ന്‍റി-20 ലോ​ക​ക​പ്പ് ര​ണ്ടാം സെ​മി ഫൈ​ന​ലി​ൽ ടോ​സ് നേ​ടി​യ ഓ​സ്ട്രേ​ലി​യ, പാ​ക്കി​സ്ഥാ​നെ ബാ​റ്റിം​ഗി​ന് അ​യ​ച്ചു. ഇ​രു ടീ​മു​ക​ളും മാ​റ്റ​ങ്ങ​ളി​ല്ലാ​തെ​യാ​ണ് ഇ​റ​ങ്ങു​ന്ന​ത്.

ഇ​ത്ത​വ​ണ​ത്തെ ലോ​ക​ക​പ്പി​ൽ ഏ​റ്റ​വും മി​ക​ച്ച ഫോ​മി​ൽ ക​ളി​ക്കു​ന്ന ടീ​മാ​ണ് പാ​ക്കി​സ്ഥാ​ൻ. സൂ​പ്പ​ര്‍ 12 ഘ​ട്ട​ത്തി​ല്‍ തു​ട​ര്‍​ച്ച​യാ​യ അ​ഞ്ചു ജ​യ​ങ്ങ​ളോ​ടെ​യാ​ണ് പാ​ക്കി​സ്ഥാ​ൻ സെ​മി​യി​ലെ​ത്തി​യ​ത്.

പാ​ക്കി​സ്ഥാ​ന് മു​ഹ​മ്മ​ദ് റി​സ്വാ​നും നാ​യ​ക​ൻ ബാ​ബ​ർ അ​സ​മും ഇ​തു​വ​രെ മി​ക​ച്ച അ​ടി​ത്ത​റ​യാ​ണി​ട്ട​ത്. മു​ഹ​മ്മ​ദ് ഹ​ഫീ​സ്, ഷൊ​യ്ബ് മാ​ലി​ക്, ആ​സി​ഫ് അ​ലി എ​ന്നി​വ​രു​ടെ സം​ഭാ​വ​ന​യും നി​ർ​ണാ​യ​കം.

ബൗ​ളിം​ഗി​ൽ ഷ​ഹീ​ൻ ഷാ ​അ​ഫ്രീ​ദി തു​ട​ക്ക​ത്തി​ലേ വി​ക്ക​റ്റെ​ടു​ത്ത് എ​തി​രാ​ളി​ക​ളെ സ​മ്മ​ർ​ദ​ത്തി​ലാ​ക്കു​ക​യാ​ണ്. ഒ​പ്പം ഹാ​രീ​സ് റൗ​ഫി​ന്‍റെ വേ​ഗ​മേ​റി​യ പ​ന്തു​ക​ളും.

ഡേ​വി​ഡ് വാ​ർ​ണ​ർ ഫോ​മി​ലെ​ത്തി​യ​ത് ഓ​സ്ട്രേ​ലി​യ​യ്ക്ക് ആ​ശ്വാ​സം ന​ൽ​കു​ന്നു. ക​ഴി​ഞ്ഞ മ​ത്സ​ര​ത്തി​ൽ അ​ർ​ധ സെ​ഞ്ചു​റി​യു​മാ​യി മി​ച്ച​ൽ മാ​ർ​ഷും ഫോ​മി​ലെ​ത്തി.

ബൗ​ളിം​ഗി​ൽ മി​ച്ച​ൽ സ്റ്റാ​ർ​ക്ക്, ജോ​ഷ് ഹെ​യ്സ​ൽ​വു​ഡ്, പാ​റ്റ് ക​മ്മി​ൻ​സ് ത്ര​യം ഫോ​മി​ലാ​ണ്. സ്പി​ന്ന​ർ ആ​ദം സാം​പ മി​ക​ച്ച പ്ര​ക​ട​ന​മാ​ണു പു​റ​ത്തെ​ടു​ക്കു​ന്ന​ത്.

അ​തേ​സ​മ​യം, ച​രി​ത്രം പാ​ക്കി​സ്ഥാ​ന് എ​തി​രാ​ണ്. ഐ​സി​സി ടൂ​ർ​ണ​മെ​ന്‍റു​ക​ളു​ടെ നോ​ക്കൗ​ട്ട് ഘ​ട്ട​ത്തി​ൽ ഇ​തു​വ​രെ പാ​ക്കി​സ്ഥാ​ന് ഓ​സ്ട്രേ​ലി​യ​യെ തോ​ൽ​പ്പി​ക്കാ​നാ​യി​ട്ടി​ല്ല.