വീ​ണ്ടും ട്വി​സ്റ്റ്..! മ​ര​ക്കാ​ർ തീ​യ​റ്റ​റി​ലേ​ക്ക്, ഡി​സം​ബ​ർ ര​ണ്ടി​ന് റി​ലീ​സ്

07:11 PM Nov 11, 2021 | Deepika.com
തി​രു​വ​ന​ന്ത​പു​രം: മോ​ഹ​ൻ​ലാ​ൽ ചി​ത്രം മ​ര​ക്കാ​ർ‌ അ​റ​ബി​ക്ക​ട​ലി​ന്‍റെ സിം​ഹം തീ​യ​റ്റ​റി​ൽ റി​ലീ​സ് ചെ​യ്യാ​ൻ ധാ​ര​ണ​യാ​യ​താ​യി മ​ന്ത്രി സ​ജി ചെ​റി​യാ​ൻ. ഡി​സം​ബ​ർ ര​ണ്ടി​ന് തീ​യ​റ്റ​ർ റി​ലീ​സ് ഉ​ണ്ടാ​വും. ഉ​പാ​ധി​ക​ൾ ഇ​ല്ലാ​തെ​യാ​ണ് റി​ലീ​സെ​ന്നും മ​ന്ത്രി മാ​ധ്യ​മ​ങ്ങ​ളോ​ട് വ്യ​ക്ത​മാ​ക്കി.

സി​നി​മാ​രം​ഗ​ത്തെ എ​ല്ലാ സം​ഘ​ട​ന​ക​ളേ​യും ഒ​രു​മി​ച്ച് നി​ർ​ത്തി ന​ട​ത്തി​യ ച​ർ​ച്ച​ക​ൾ​ക്കൊ​ടു​വി​ലാ​ണ് ഇ​ങ്ങ​നെ​യൊ​രു തീ​രു​മാ​ന​ത്തി​ലെ​ത്തി​യ​ത്. നി​ർ​മാ​താ​വ് ആ​ന്‍റ​ണി പെ​രു​മ്പാ​വൂ​രി​നോ​ട് പ്ര​ത്യേ​കം ന​ന്ദി പ​റ​യു​ന്ന​താ​യും സ​ജി ചെ​റി​യാ​ൻ പ​റ​ഞ്ഞു.

സം​വി​ധാ​യ​ക​ന്‍ പ്രി​യ​ദ​ര്‍​ശ​നും ന​ട​ന്‍ മോ​ഹ​ന്‍​ലാ​ലും സ​ര്‍​ക്കാ​രു​മാ​യി ആ​ത്മാ​ര്‍​ഥ​മാ​യാ​ണ് സ​ഹ​ക​രി​ച്ച​തെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു. തീയറ്റ​ര്‍ റി​ലീ​സി​നു ശേ​ഷ​മാ​കും ചി​ത്രം ഒ​ടി​ടി​യി​ല്‍ പു​റ​ത്തി​റ​ങ്ങു​ക. നീ​ണ്ട വി​വാ​ദ​ങ്ങ​ൾ​ക്കൊ​ടു​വി​ലാ​ണ് ചി​ത്രം തീ​യ​റ്റ​ർ റി​ലീ​സി​നെ​ത്തു​ന്ന​ത്.