ബ്യൂ​ട്ടി പാ​ര്‍​ല​ര്‍ വെ​ടി​വ​യ്പ്പ്; യൂ​സ​ഫ് സി​യ അ​റ​സ്റ്റി​ല്‍

04:17 PM Nov 11, 2021 | Deepika.com
മും​ബൈ: കൊ​ച്ചി ബ്യൂ​ട്ടി പാ​ര്‍​ല​ര്‍ വെ​ടി​വ​യ്പ്പ് കേ​സി​ല്‍ ഒ​രാ​ള്‍ കൂ​ടി അ​റ​സ്റ്റി​ല്‍. കാ​സ​ര്‍​ഗോ​ഡ് സ്വ​ദേ​ശി യൂ​സ​ഫ് സി​യ (ജി​യ) ​ആ​ണ് അ​റ​സ്റ്റി​ലാ​യ​ത്. ഭീകര വി​രു​ദ്ധ സ്‌​ക്വാ​ഡ് ആ​ണ് ഇ​യാ​ളെ പി​ടി​കൂ​ടി​യ​ത്.

ഒ​ളി​വി​ല്‍ ക​ഴി​ഞ്ഞി​രു​ന്ന ഇ​യാ​ള്‍ വ്യാ​ജ പാ​സ്‌​പോ​ര്‍​ട്ട് ഉ​പ​യോ​ഗി​ച്ച് വി​ദേ​ശ​ത്തേ​ക്കു​ക​ട​ക്കാ​ന്‍ ശ്ര​മി​ക്കു​ന്ന​തി​നി​ട​യി​ൽ മും​ബൈ വി​മാ​ന​ത്താ​വ​ള​ത്തി​ലാ​ണ് അ​റ​സ്റ്റി​ലാ​യ​ത്.

കേ​സി​ലെ പ്ര​തി​യും രാ​ജ്യാ​ന്ത​ര കു​റ്റ​വാ​ളി​യു​മാ​യ ര​വി പൂ​ജാ​രി​ക്ക് ക്വ​ട്ടേ​ഷ​ന്‍ ന​ല്‍​കി​യ​ത് സി​യ​യാ​ണ്. ഇ​യാ​ളു​ടെ നി​ര്‍​ദേ​ശ​പ്ര​കാ​ര​മാ​ണ് ന​ടി ലീ​നാ മ​രി​യ പോ​ളി​നെ ഭീ​ഷ​ണി​പ്പെ​ടു​ത്തി​യ​തെ​ന്ന് ര​വി പൂ​ജാ​രി പോ​ലീ​സി​ന് മൊ​ഴി ന​ല്‍​കി​യി​രു​ന്നു.

2018 ഡി​സം​ബ​ര്‍ 15 നാ​ണ് കൊ​ച്ചി ക​ട​വ​ന്ത്ര​യി​ല്‍ ന​ടി ലീ​ന മ​രി​യ പോ​ളി​ന്‍റെ ബ്യൂ​ട്ടി പാ​ര്‍​ല​റി​ല്‍ വെ​ടി​വ​യ്പ്പ് ന​ട​ന്ന​ത്.