മാവോയിസ്റ്റുകൾ ലി​ഫ്റ്റ് ചോ​ദി​ച്ചു, ചെ​ന്നു ക​യ​റി​യ​തു പോ​ലീ​സ് മ​ട​യിൽ

03:36 PM Nov 11, 2021 | Deepika.com
ത​ല​ശേ​രി: ഫ്രീ​ക്ക​ൻ സ്റ്റൈ​ലി​ൽ മു​ടി പി​ന്നോ​ട്ടു കെ​ട്ടി "യോ​യോ' പാ​ട്ട് പാ​ടി സ്വ​കാ​ര്യ വാ​ഹ​ന​ത്തി​ൽ സ​ഞ്ച​രി​ച്ച ര​ണ്ട് ഡി​വൈ​എ​സ്പി​മാ​രു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള പോ​ലീ​സ് വ​ല​യ​ത്തി​ലേ​ക്കു മാ​വോ​യി​സ്റ്റ് ഗ​റി​ല്ലാ നേ​താ​ക്ക​ൾ ന​ട​ന്നു ക​യ​റു​ക​യാ​യി​രു​ന്നു.

ഗ​റി​ല്ലാ സേ​ന​യു​ടെ ത​ല​വ​നും മാ​വോ​യി​സ്റ്റ് പ​ശ്ചി​മ ഘ​ട്ട പ്ര​ത്യേ​ക സോ​ൺ സെ​ക്ര​ട്ട​റി ക​ർ​ണാ​ട​ക ശൃം​ഗേ​രി നെ​ൻ​മാ​രു എ​സ്റ്റേ​റ്റി​ലെ ബി.​ജി. കൃ​ഷ്ണ മൂ​ർ​ത്തി (വി​ജ​യ്-47), ക​ബ​നി ദ​ളം അം​ഗം ചി​ക്ക​മം​ഗ​ളൂ​രു ജെ​റേ​മ​ന ഹു​വ​ള​ളി​യി​ലെ സാ​വി​ത്രി (ര​ജി​ത-33) എ​ന്നി​വ​രാ​ണ് ഫ്രീ​ക്ക​ൻ സ്റ്റൈ​ലി​ൽ വേ​ഷം മാ​റി​യെ​ത്തി​യ പോ​ലീ​സ് മ​ട​യി​ൽ വീ​ണ​ത്.



ഇ​രി​ട്ടി ഡി ​വൈ​എ​സ്പി പ്ര​ദീ​പ​ൻ ക​ണ്ണി​പ്പൊ​യി​ൽ, ആ​ന്‍റി ടെ​റ​റി​സ്റ്റ് സ്ക്വാ​ഡ് ഡി​വൈ​എ​സ്പി ബൈ​ജു പൗ​ലോ​സ് എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള സം​ഘ​മാ​ണ് ഇ​രു​വരെ​യും സാ​ഹ​സി​ക​മാ​യി പി​ടി​കൂ​ടി​യ​ത്.

അ​തീ​വ ​ര​ഹ​സ്യ​മാ​യാ​ണ് ഗ​റി​ല്ലാ നേ​താ​ക്ക​ളു​ടെ യാ​ത്രാവി​വ​രം പോ​ലീ​സി​നു ചോ​ർ​ന്നു കി​ട്ടി​യ​ത്. അ​ഞ്ച് സ്വ​കാ​ര്യ വാ​ഹ​ന​ങ്ങ​ളി​ൽ വേ​ഷം മാ​റി​യ പോ​ലീ​സ് സം​ഘം ഗ​റി​ല്ലാ നേ​താ​ക്ക​ളെ പി​ന്തു​ട​രു​ക​യാ​യി​രു​ന്നു. ഇ​തി​നി​ട​യി​ലാ​ണ് കൃ​ഷ്ണ മൂ​ർ​ത്തി​യും സാ​വി​ത്രി​യും സ​ഞ്ച​രി​ച്ച മാ​രു​തി കാ​റ് യാ​ത്ര​ക്കി​ട​യി​ൽ ബ്രേ​ക്ക്ഡൗ​ണാ​യ​ത്.

ഫ്രീക്കൻ വേഷത്തിൽ

ഈ ​സ​മ​യ​ത്താ​ണ് ഫ്രീ​ക്ക​ൻ​ന്മാ​രു​ടെ വേ​ഷ​ത്തി​ലെ പോ​ലീ​സ് സം​ഘം അ​തു വ​ഴി എ​ത്തു​ന്ന​ത്. ഇ​രു​വ​രും കൃ​ത്യ​മാ​യി ഈ ​വാ​ഹ​നം കൈ ​കാ​ണി​ച്ചു ലി​ഫ്റ്റ് ചോ​ദി​ച്ചു. മ​റു​പ​ടി ന​ൽ​കു​ന്ന​തി​നു മു​മ്പ് ത​ന്നെ ഇ​രു​വരെ​യും പോ​ലീ​സ് കീ​ഴ്പ്പെ​ടു​ത്തി വാ​ഹ​ന​ത്തി​നു​ള്ളി​ലാ​ക്കി.

അതിവേഗം കുതിപ്പ്

അ​പ്പോ​ഴേ​ക്കും മ​റ്റ് പോ​ലീ​സ് സം​ഘ​ങ്ങ​ളും സ്ഥ​ല​ത്തെ​ത്തി. പി​ന്നെ വൈ​കി​യി​ല്ല വാ​ഹ​ന വ്യൂ​ഹം മ​ല​പ്പു​റം അ​രീ​ക്കോ​ടേ​ക്ക് അ​തി​വേ​ഗ​ത്തി​ൽ പാ​ഞ്ഞു. ആ​ദ്യ​മാ​യി പോ​ലീ​സ് വാ​ഹ​ന​ത്തി​ൽ ക​യ​റി​യ സാ​വി​ത്രി മ​നം പു​ര​ട്ട​ൽ മൂ​ലം ഛർദി തു​ട​ങ്ങി. യാ​ത്ര​യി​ലു​ടെ​നീ​ളം പ​ല വ​ട്ടം സാ​വി​ത്രി ഛർദിച്ചു.

ആ​ന്‍റി ടെ​റ​റി​സ്റ്റ് സ്ക്വാ​ഡ് ഡി​ഐ​ജി അ​നൂ​പ് കു​രു​വി​ള ജോ​ണും എ​സ്പി എ.​പി.​ഷൗ​ക്ക​ത്ത​ലി​യും കൃ​ത്യ​മാ​യ നി​ർ​ദ്ദേ​ശ​ങ്ങ​ൾ ന​ൽ​കി അ​ണി​യ​റ​യി​ലു​ണ്ടാ​യി​രു​ന്നു. പ്ര​തി​ക​ളു​മാ​യു​ള​ള മ​ല​പ്പു​റ​ത്തേ​ക്കു​ള്ള യാ​ത്ര​ക്കും ക​ന​ത്ത സു​ര​ക്ഷ​യാ​ണ് പോ​ലീ​സ് ഒ​രു​ക്കി​യ​ത്. ഇ​ന്ന​ലെ ഇ​രു​വ​രെയും ത​ല​ശേ​രി കോ​ട​തി​യി​ലും വി​യ്യൂ​ർ അ​തി സു​ര​ക്ഷാ ജ​യി​ലി​ലും എ​ത്തി​ക്കു​ന്ന​തു​വ​രെ വ​ട​ക്കേ മ​ല​ബാ​റി​ലെ ദേ​ശീ​യ​പാ​ത പോ​ലീ​സ് വ​ല​യ​ത്തി​ലാ​യി​രു​ന്നു.

ഗ​റി​ല്ലാ ഗ്രൂ​പ്പി​ലേ​ക്കു കൂ​ടു​ത​ൽ യു​വാ​ക്ക​ളെ റി​ക്രൂ​ട്ട് ചെ​യ്യു​ക എ​ന്ന ലക്ഷ്യ​ത്തോ​ടെ​യാ​ണ് ഇ​രു​വ​രും കേ​ര​ള​ത്തി​ലേ​ക്കു വ​ന്ന​തെ​ന്നാ​ണ് റി​പ്പോ​ർ​ട്ട്. ഇ​വ​രി​ൽനി​ന്ന് അ​ഞ്ച​ര ല​ക്ഷം രൂ​പ​യും അ​റു​പ​ത് ഹാ​ർ​ഡ് ഡി​സ്കു​ക​ളും പോ​ലീ​സ് പി​ടി​ച്ചെ​ടു​ത്തി​ട്ടു​ണ്ട്. ക​ണ്ണൂ​ർ ജി​ല്ല​യി​ൽ 28 പേ​ർ മാ​വോ​യി​സ്റ്റ് ശൃം​ഖ​ല​യി​ൽ ക​ണ്ണി​ക​ളാ​ണെ​ന്നു പോ​ലീ​സി​നു വി​വ​രം ല​ഭി​ച്ചി​ട്ടു​ണ്ട്.

- ന​വാ​സ് മേ​ത്ത​ർ