കെ​എ​സ്ആ​ര്‍​ടി​സി ആ​ധു​നി​ക​വ​ല്‍​ക​ണം സ്വ​കാ​ര്യ പ​ങ്കാളി​ത്ത​ത്തോ​ടെ ന​ട​പ്പാ​ക്കു​മെ​ന്ന് ഗ​താ​ഗ​ത​മ​ന്ത്രി

11:56 AM Nov 11, 2021 | Deepika.com
തി​രു​വ​ന​ന്ത​പു​രം: കെ​എ​സ്ആ​ർ​ടി​സി​യി​ൽ സ്വ​കാ​ര്യ പ​ങ്കാ​ളി​ത്ത​ത്തോ​ടെ ആ​ധു​നി​ക​വ​ല്‍​ക​ര​ണം ന​ട​പ്പാ​ക്കു​മെ​ന്ന് ഗ​താ​ഗ​ത​മ​ന്ത്രി ആ​ന്‍റ​ണി രാ​ജു. സ്വ​ന്തം നി​ല​യി​ല്‍ ന​ട​ത്താ​ന്‍ ക​ഴി​യു​ന്ന സാ​മ്പ​ത്തി​ക സ്ഥി​തി​യി​ല​ല്ല കെ​എ​സ്ആ​ര്‍​ടി​സി​യു​ള്ള​തെ​ന്നും ഗ​താ​ഗ​ത​മ​ന്ത്രി നി​യ​മ​സ​ഭ​യി​ൽ പ​റ​ഞ്ഞു.

ബ​സ് ഷെ​ൽ​ട്ട​ർ നി​ർ​മാ​ണ​ത്തി​ൽ ഉ​ൾ​പ്പെ​ടെ സ്വ​കാ​ര്യ​പ​ങ്കാ​ളി​ത്തം ന​ട​പ്പാ​ക്കും. ഇ​ക്കാ​ര്യം ഗൗ​ര​വ​മാ​യി പ​രി​ഗ​ണി​ക്കു​ന്നു​ണ്ടെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു. ഇ​ല​ക്ട്രി​ക്ക് ബ​സു​ക​ൾ വാ​ട​ക​ക്ക് എ​ടു​ത്ത് ഓ​ടി​ക്കു​ന്ന​ത് ന​ഷ്ട​മാ​ണ്.

ബ​സു​ക​ൾ പാ​ട്ട​ത്തി​നെ​ടു​ക്കു​ന്ന ക​രാ​ർ പു​തു​ക്കി​ല്ല. സി​എ​ൻ​ജി ബ​സു​ക​ൾ​ക്ക് പ്രാ​ധാ​ന്യം ന​ൽ​കു​മെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു. ശ​ബ​രി​മ​ല​യി​ലേ​ക്ക് എ​ല്ലാ ഡി​പ്പോ​യി​ൽ നി​ന്നും പ്ര​ത്യേ​ക സ​ർ​വീ​സി​നാ​യി 200 ബ​സു​ക​ൾ ന​ൽ​കി​യ​താ​യും മ​ന്ത്രി അ​റി​യി​ച്ചു.