നി​കു​തി ഭീ​ക​ര​ത​യ്ക്കെ​തി​രെ​യാ​ണ് കോ​ൺ​ഗ്ര​സ് പ്ര​തി​ഷേ​ധ​മെ​ന്ന് സ​തീ​ശ​ൻ

10:19 AM Nov 11, 2021 | Deepika.com
തി​രു​വ​ന​ന്ത​പു​രം: കേ​ന്ദ്ര-​സം​സ്ഥാ​ന സ​ർ​ക്കാ​രു​ക​ളു​ടെ നി​കു​തി ഭീ​ക​ര​ത​യ്‌​ക്കെ​തി​രെ​യാ​ണെ​ന്ന് കോ​ൺ​ഗ്ര​സി​ന്‍റെ പ്ര​തി​ഷേ​ധ​മെ​ന്ന് പ്ര​തി​പ​ക്ഷ നേ​താ​വ് വി.​ഡി. സ​തീ​ശ​ൻ. വ​ള​രെ ഗൗ​ര​വ​ത്തോ​ടു​കൂ​ടി നോ​ക്കി​ക്കാ​ണേ​ണ്ട വി​ഷ​യ​മാ​ണ് ഇ​തെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

ജ​ന​ങ്ങ​ളെ വി​ല​ക്ക​യ​റ്റ​ത്തി​ൽ നി​ന്ന് ര​ക്ഷി​ക്കു​ക​യാ​ണ് കോ​ൺ​ഗ്ര​സ് ല​ക്ഷ്യം. ന​മ​മാ​ത്ര​മാ​യ കു​റ​വാ​ണ് കേ​ന്ദ്ര​സ​ർ​ക്കാ​ർ ഇ​ന്ധ​ന വി​ല​യി​ൽ വ​രു​ത്തി​യ​ത്. കേ​ര​ളം ഒ​ഴി​കെ​യു​ള്ള മ​റ്റ് സം​സ്ഥാ​ന​ങ്ങ​ൾ ഇ​ന്ധ​ന വി​ല കു​റ​ച്ചു. എ​ന്നി​ട്ടും കേ​ര​ളം കു​റ​ച്ചി​ല്ല.

തോ​മ​സ് ഐ​സ​ക്ക് പ​റ​ഞ്ഞ​ത് കേ​ന്ദ്രം വി​ല കു​റ​ച്ചാ​ൽ സം​സ്ഥാ​ന​വും വി​ല കു​റ​യ്ക്കു​മെ​ന്നാ​ണ്. പ​ക്ഷേ, കേ​ര​ളം ഇ​പ്പോ​ഴും വി​ല കു​റ​യ്ക്കാ​ൻ ത​യാ​റാ​കു​ന്നി​ല്ലെ​ന്ന് വി.​ഡി. സ​തീ​ശ​ൻ ചൂ​ണ്ടി​ക്കാ​ട്ടി.