തിരുവനന്തപുരം: കുഞ്ഞിനെ ദത്ത് നല്കിയ സംഭവത്തില്‍ അനുപമ വീണ്ടും സമരത്തിന്. കുഞ്ഞിനെ സര്‍ക്കാര്‍ ഏറ്റെടുക്കണമെന്നും ആരോപണ വിധേയരായ ഉദ്യോഗസ്ഥർ ഷിജുഖാനെയും സിഡബ്ല്യുസി ചെയര്‍പേഴ്സണ്‍ സുനന്ദയേയും സ്ഥാനങ്ങളില്‍ നിന്നും മാറ്റണമെന്നും ആവശ്യപ്പെട്ടാണ് സമരം.
ശിശുക്ഷേമ സമിതിക്ക് മുന്ന് ഇന്ന് രാവിലെ മുതല്‍ സമരം ആരംഭിക്കും. ഷിജു ഖാൻ ഉൾപ്പെടെയുള്ളവർക്ക് സഹപ്രവർത്തകരെ സ്വാധീനിക്കാനും തെളിവ് നശിപ്പിക്കാനും സാധ്യതയുണ്ട്. ആരോഗ്യമന്ത്രിയെ ഞാൻ നേരിട്ട് പോയി കണ്ടിരുന്നു. കേസിൽ മുൻവിധി വേണ്ടെന്നാണ് മന്ത്രി പറഞ്ഞതെന്നും അനുപമ പറയുന്നു.
കുഞ്ഞിനെ ദത്ത് നൽകിയ സംഭവം; അനുപമ വീണ്ടും സമരത്തിന്
09:42 AM Nov 11, 2021 | Deepika.com