ഹൈദരാബാദ്: തെലുങ്കാനയിൽ സർക്കാർ ഉടമസ്ഥതയിലുള്ള കൽക്കരി ഖനിയിലെ മേൽക്കൂര ഇടിഞ്ഞ് നാല് തൊഴിലാളികൾ മരിച്ചു. തെലുങ്കാനയിലെ മഞ്ചേരിയൽ ജില്ലയിലുള്ള സിംഗരേണി കോളിയേരീസ് കന്പനി ലിമിറ്റഡിലാണ് സംഭവം.
മേൽക്കൂര നിർമാണത്തിനിടെയാണ് അപകടമുണ്ടായത്. 32നും 60നും ഇടയിൽ പ്രായമുള്ളവരാണ് മരിച്ചത്. മരിച്ചവരുടെ കുടുംബങ്ങൾക്ക് 70 ലക്ഷം മുതൽ ഒരു കോടി രൂപ വരെ ധനസഹായം നൽകുമെന്ന് കന്പനി അധികൃതർ പറഞ്ഞു.
കൽക്കരി ഖനിയിലെ മേൽക്കൂര ഇടിഞ്ഞ് നാല് തൊഴിലാളികൾ മരിച്ചു
09:34 AM Nov 11, 2021 | Deepika.com