കോട്ടയം: വൃക്കകൾ തകരാറിലായ യുവതി ചികിത്സാ സഹായം തേടുന്നു. കോട്ടയം വിജയപുരം ഇടയില്ലത്ത് ഇ.പി. മനോജ് കുമാറിന്റെ ഭാര്യ റോഷ്നിയാണ് 34-ാം വയസിൽ രോഗക്കിടക്കയിലായി സുമനസുകളുടെ കാരുണ്യം പ്രതീക്ഷിക്കുന്നത്. ഒരു പെണ്‍കുട്ടിയുടെ അമ്മയായ റോഷ്നിക്ക് സാധാരണ ജീവിതത്തിലേക്ക് മടങ്ങിവരണമെന്ന് അതിയായ മോഹമുണ്ട്.
കോട്ടയത്തെ സ്വകാര്യ സ്ഥാപനത്തിൽ ജീവനക്കാരിയായിരുന്ന റോഷ്നിക്ക് ശാരീരികാസ്വസ്ഥതകൾ ഉണ്ടായതോടെയാണ് ചികിത്സ തേടിയത്. കോട്ടയം മെഡിക്കൽ കോളജിൽ നടത്തിയ പരിശോധനയിലാണ് ഒരു വൃക്ക പൂർണമായും രണ്ടാമത്തേത് ഭാഗികമായും പ്രവർത്തനരഹിതമാണെന്ന് കണ്ടെത്തിയത്. ഇതോടെ ആഴ്ചയിൽ രണ്ടു തവണ ഡയാലിസിസ് നടത്തുകയാണ്.
രോഗം പൂർണമായും മാറാൻ വൃക്കമാറ്റിവയ്ക്കൽ മാത്രമാണ് പോംവഴിയെന്ന് ഡോക്ടർമാർ നിർദ്ദേശിച്ചു കഴിഞ്ഞു. 23 ലക്ഷത്തോളം രൂപ ചിലവുള്ള ഈ ചികിത്സയ്ക്ക് പണം കണ്ടെത്താൻ യുവതിയുടെ ഭർത്താവിനോ കുടുംബത്തിനോ ത്രാണിയില്ല. ലോണ്‍ എടുത്ത് നിർമിച്ച വീട് ബാങ്ക് ജപ്തി ചെയ്തതിനാൽ നിലവിൽ വാടകവീട്ടിലാണ് കുടുംബം കഴിയുന്നത്.
ഭർത്താവിന്റെ വരുമാനം കൊണ്ട് വീട്ടുവാടകയും നിത്യചിലവുകളും നടത്താൻ തന്നെ കുടുംബം ബുദ്ധിമുട്ടുകയാണ്. ഒപ്പം ചികിത്സയ്ക്കുള്ള പണം കൂടി കണ്ടെത്തണം. ഭാരിച്ച ചികിത്സാ ചിലവുകളും രോഗംമൂലമുണ്ടായ മാനസിക സംഘർഷങ്ങളും കുടുംബത്തെ വല്ലാതെ ബാധിച്ചിട്ടുണ്ട്. മറ്റൊരു വഴിയും ഇല്ലാതെ വന്നതോടെയണ് കുടുംബം സുമനസുകൾക്ക് മുന്നിൽ കൈനീട്ടുന്നത്.
റോഷ്നിക്കുള്ള സഹായം Deepika Charitable Turst നു South India Bank ന്റെ കോട്ടയം ശാഖയിലുള്ള അക്കൗണ്ടിലേക്ക് അയയ്ക്കാം.
അക്കൗണ്ട് നന്പർ: 00370730 00003036
IFSC Code: SIBL 0000037
ദീപിക ചാരിറ്റബിൾ ട്രസ്റ്റിന്റെ പേരിൽ പണം അയയ്ക്കുന്പോൾ ആ വിവരം charity@deepika.com ലേക്ക് ഇമെയിൽ ആയോ (91) 93495 99068 ലേക്ക് എസ്എംഎസ് ആയോ അറിയിക്കണം. സംശയങ്ങൾക്ക് ബന്ധപ്പെടുക, ഫോൺ: (91) 93495 99068.
ചാരിറ്റി വിവരങ്ങൾക്ക്..
റോഷ്നി രോഗക്കിടക്കയിൽ, സഹായിക്കുമോ?
04:11 AM Nov 11, 2021 | Deepika.com