ഹലാൽപുർ: ഹരിയാനയിൽ ദേശീയ ഗുസ്തി താരം നിഷ ദാഹിയയും സഹോദരനും അജ്ഞാതരുടെ വെടിയേറ്റു മരിച്ചു. സോനെപതിലെ ഹലാൽപുരിലുള്ള സുശീൽ കുമാർ അക്കാഡമിയിൽ വച്ചുണ്ടായ വെടിവയ്പിലാണ് ഇരുവരും കൊല്ലപ്പെട്ടത്. വെടിവയ്പിന്റെ കാരണം വ്യക്തമായിട്ടില്ലെന്ന് പോലീസ് പ്രതികരിച്ചു.
ആക്രമണത്തില്‍ നിഷയുടെ അമ്മ ധനപതിക്കും പരിക്കേറ്റിട്ടുണ്ട്. ഇവരെ റോത്തക്കിലെ പിജിഐ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. നിഷ ദഹിയയുടെയും സഹോദരൻ സൂരജിന്റെയും മൃതദേഹങ്ങൾ പോലീസ് സോനെപത്തിലെ സിവിൽ ആശുപത്രിയിൽ പോസ്റ്റ്മോർട്ടത്തിനായി മാറ്റി.
സംഭവത്തിൽ അന്വേഷണം പുരോഗമിക്കുകയാണെന്ന് പോലീസ് പറഞ്ഞു. വെള്ളിയാഴ്ച സെർബിയയില്‍ നടന്ന ബെൽഗ്രേഡിൽ നടന്ന അണ്ടർ 23 ഗുസ്തി ലോക ചാമ്പ്യൻഷിപ്പിൽ 65 കിലോ വിഭാഗത്തില്‍ നിഷ ദാഹിയ വെങ്കലം നേടിയിരുന്നു.
ദേശീയ ഗുസ്തി താരവും സഹോദരനും അജ്ഞാതരുടെ വെടിയേറ്റു മരിച്ചു
06:48 PM Nov 10, 2021 | Deepika.com