മോ​ശം കാ​ലാ​വ​സ്ഥ: ചെ​ന്നൈ എ​യ​ർ​പോ​ർ​ട്ടി​ൽ എ​ട്ട് വി​മാ​ന​ങ്ങ​ൾ റ​ദ്ദാ​ക്കി

05:15 PM Nov 10, 2021 | Deepika.com
ചെ​ന്നൈ: ക​ന​ത്ത മ​ഴ​യും ദൂ​ര​ക്കാ​ഴ്ച ല​ഭ്യ​മ​ല്ലാ​ത്ത​തും മൂ​ലം ചെ​ന്നൈ വി​മാ​ന​ത്താ​വ​ള​ത്തി​ൽ ആ​ഭ്യ​ന്ത​ര-​അ​ന്താ​രാ​ഷ്ട്ര വി​മാ​ന​ങ്ങ​ൾ റ​ദ്ദാ​ക്കി. വി​മാ​ന​ത്താ​ള​ത്തി​ല്‍ നി​ന്ന് പു​റ​പ്പെ​ടേ​ണ്ട നാ​ല് വി​മാ​ന​ങ്ങ​ളും ഇ​റ​ങ്ങേ​ണ്ട നാ​ല് വി​മാ​ന​ങ്ങ​ളു​മാ​ണ് റ​ദ്ദാ​ക്കി​യ​ത്. ഇ​ന്‍​ഡി​ഗോ​യു​ടെ ചെ​ന്നൈ- മ​ധു​ര, ചെ​ന്നൈ- തി​രു​ച്ചി​റ​പ്പ​ള്ളി വി​മാ​ന​ങ്ങ​ളും പോ​ക്കും വ​ര​വും റ​ദ്ദാ​ക്കി​യ​താ​യി അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.

ബു​ധ​നാ​ഴ്ച രാ​ത്രി പു​റ​പ്പെ​ടേ​ണ്ടി​യി​രു​ന്ന ഇ​ന്‍​ഡി​ഗോ​യു​ടെ ചെ​ന്നൈ- മും​ബൈ സ​ർ​വീ​സും നാ​ളെ രാ​വി​ലെ​ത്തെ തി​രി​ച്ചു​ള്ള സ​ർ​വീ​സും റ​ദ്ദാ​ക്കി. എ​യ​ര്‍ അ​റേ​ബ്യ​യു​ടെ ഷാ​ര്‍​ജ- ചെ​ന്നൈ വി​മാ​ന​ത്തി​ന്‍റെ യാ​ത്ര​യും മു​ട​ങ്ങി. കാ​ലാ​വ​സ്ഥ മെ​ച്ച​പ്പെ​ട്ടി​ല്ലെ​ങ്കി​ല്‍ കൂ​ടു​ത​ല്‍ വി​മാ​ന​ങ്ങ​ള്‍ റ​ദ്ദാ​ക്കി​യേ​ക്കും എ​ന്നാ​ണ് അ​ധി​കൃ​ത​ർ പ​റ​യു​ന്ന​ത്.

അ​തേ​സ​മ​യം, ത​മി​ഴ്നാ​ടി​ന്‍റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ ക​ന​ത്ത മ​ഴ തു​ട​രു​ക​യാ​ണ്. അ​ടു​ത്ത ര​ണ്ട് ദി​വ​സം കൂ​ടി മ​ഴ തു​ട​രു​മെ​ന്നാ​ണ് റി​പ്പോ​ർ​ട്ട്. ക​ന​ത്ത മ​ഴ​യും വെ​ള്ള​പ്പൊ​ക്ക​വും മൂ​ലം ഒ​മ്പ​ത് ജി​ല്ല​ക​ളി​ൽ സ്കൂ​ളു​ക​ൾ​ക്കും കോ​ള​ജു​ക​ൾ​ക്കും സ​ർ​ക്കാ​ർ അ​വ​ധി ന​ൽ​കി​യി​രി​ക്കു​ക​യാ​ണ്.

ചെ​ന്നൈ, കാ​ഞ്ചീ​പു​രം, തി​രു​വ​ള്ളൂ​ർ, ചെ​ങ്ക​ൽ​പേ​ട്ട്, ക​ട​ലൂ​ർ, നാ​ഗ​പ​ട്ട​ണം, ത​ഞ്ചാ​വൂ​ർ, തി​രു​വാ​രൂ​ർ, മ​യി​ലാ​ടു​തു​റൈ ജി​ല്ല​ക​ളി​ലാ​ണു മ​ഴ നാ​ശം വി​ത​ച്ച​ത്.