40ഓളം പേര് ഇനിയും കേരള വനാതിര്‍ത്തികളില്‍ തമ്പടിച്ചതായാണ് വിവരം. ദേശീയ അന്വേഷണ ഏജന്‍സി (എന്‍ഐഎ)യില്‍ എന്‍ഐഎയിലെ ഡെപ്യൂട്ടേഷനു ശേഷം സംസ്ഥാന പോലീസില്‍ തിരിച്ചെത്തിയ എസ്പി എ.പി.ഷൗക്കത്തലിയുടെ നേതൃത്വത്തില്‍ അര്‍ബണ്‍ കമാഡോകളടങ്ങിയ സംഘമാണ് ദൗത്യസേനയിലുള്ളത്.
വയനാട്, മലപ്പുറം, കണ്ണൂര്‍ ജില്ലകളിലെ വിവധ കേന്ദ്രങ്ങളിലും വനാതിര്‍ത്തിയോട് ചേര്‍ന്നുള്ള പ്രദേശങ്ങളിലും നിരീക്ഷണം ശക്തമാക്കിയിട്ടുണ്ട്. ഇന്നലെ നടത്തിയ പരിശോധനയില്‍ സംസ്ഥാനത്തെ മാവോയിസ്റ്റ് പ്രവര്‍ത്തനങ്ങള്‍ക്കു നേതൃത്വം നല്‍കിയിരുന്ന രണ്ടു പേരെ എടിഎഫ് പിടികൂടിയിട്ടുണ്ട്.
സംഘടനയുടെ കേന്ദ്രകമ്മിറ്റി അംഗവും പശ്ചിമഘട്ട സോണല്‍ സെക്രട്ടറിയും ഗറില്ലാ സംഘതലവനുമായ ബി.ജി.കൃഷ്ണമൂര്‍ത്തി, കബനീ ദളത്തിലെ കേഡറായ സാവിത്രി എന്നിവരെയാണ് എടിഎഫ് പിടികൂടിയത്. ഇവരെ എടിഎഫ് ചോദ്യം ചെയ്തുവരികയാണ്.
കേരളമുള്‍പ്പെടെയുള്ള വിവിധ സംസ്ഥാനങ്ങളില്‍ ഇവര്‍ക്കെതിരേ കേസുകള്‍ നിലവിലുണ്ട്. കൃഷ്ണമൂര്‍ത്തിയെ പിടികൂടാനായത് മാവോയിസ്റ്റ് പ്രവര്‍ത്തനങ്ങള്‍ തടയുന്നതിന് ഏറെ സഹായകമാണെന്നാണ് കേന്ദ്രസംസ്ഥാന രഹസ്യാന്വേഷണ വിഭാഗവും പോലീസും കരുതുന്നത്.
കൃഷ്ണമൂര്ത്തിയാണ് കേരളത്തിലെ മാവോയിസ്റ്റ് പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നത്. ആദിവാസികള്‍ക്കിടയിലും മറ്റും സ്വാധീനമുണ്ടാക്കാനുള്ള പല നീക്കങ്ങളും നടത്തിയതിനു പിന്നിലും കൃഷ്ണമൂര്‍ത്തിയുടെ പങ്ക് വലുതാണ്. സംഘടനയിലേക്ക് യുവാക്കളെ റിക്രൂട്ട് ചെയ്യുന്നതുള്‍പ്പെടെയുള്ള കാര്യങ്ങളില്‍ വ്യകതമായ നിര്‍ദേശവും ആയുധപരിശീലനത്തിനും കൃഷ്ണമൂര്‍ത്തി നേതൃത്വം നല്‍കുന്നതായാണ് വിവരം.
വയനാട് കേന്ദ്രീകരിച്ചുള്ള കബനീ ദളത്തിന്റെയും നിലമ്പൂര്‍ കേന്ദ്രീകരിച്ചുള്ള നാടുകാണി ദളത്തിന്റെയും ചുമതല വഹിച്ച കൃഷ്ണമൂര്ത്തിയില്നിന്നും കൂടുതല്‍ വിവരങ്ങള്‍ ലഭിക്കുമെന്നാണ് പോലീസ് പറയുന്നത്. കൂടാതെ നഗരമാവോയിസ്റ്റുകളിലേക്കുള്ള അന്വേഷണത്തിന് നിര്‍ണായക വിവരങ്ങള്‍ എടിഎഫിനു പ്രതികളില്‍നിന്നു ലഭിച്ചിട്ടുണ്ട്.
2013 ഫെബ്രുവരി മുതലാണ് കേരള വനത്തില്‍ മാവോയിസ്റ്റ് സാന്നിധ്യം ആഭ്യന്തരവകുപ്പ് സ്ഥിരീകരിച്ചത്. അന്നു മുതല്‍ മാവോയിസ്റ്റുകളെ പിടികൂടുന്നതിനും മറ്റുമായി പ്രത്യേക സേന രൂപീകരിച്ചിരുന്നു. ഏറ്റവുമൊടുവിലാണ് ആന്റി ടെററിസ്റ്റ് ഫോഴ്സിനു രൂപം നല്‍കിയത്.