ക​ർ​ഷ​ക സ​മ​രം തു​ട​രു​ന്ന സിം​ഗു​വി​ൽ ക​ർ​ഷ​ക​ൻ തൂ​ങ്ങി​മ​രി​ച്ച നി​ല​യി​ൽ

03:02 PM Nov 10, 2021 | Deepika.com
ന്യൂ​ഡ​ൽ​ഹി: ക​ർ​ഷ​ക സ​മ​രം തു​ട​രു​ന്ന സിം​ഗു അ​തി​ർ​ത്തി​യി​ൽ ക​ർ​ഷ​ക​നെ തൂ​ങ്ങി മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി. പ​ഞ്ചാ​ബ് സ്വ​ദേ​ശി ഗു​ർ​പ്രീ​ത് സിം​ഗി​നെ​യാ​ണ്(45 ) തൂ​ങ്ങി​മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​ത് .

മൃ​ത​ദേ​ഹം പോ​സ്റ്റ്‌​മോ​ർ​ട്ട​ത്തി​നാ​യി ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റി. ഗു​ർ​പ്രീ​തി​ന്‍റേ​ത് ആ​ത്മ​ഹ​ത്യ ത​ന്നെ​യാ​ണോ എ​ന്ന​ത് സം​ബ​ന്ധി​ച്ച് പോ​ലീ​സ് അ​ന്വേ​ഷി​ക്കു​ന്നു​ണ്ട്.

നേ​ര​ത്തെ​യും സ​മാ​ന​മാ​യ രീ​തി​യി​ൽ സിം​ഗു അ​തി​ർ​ത്തി​യി​ൽ ക​ർ​ഷ​ക​ർ ജീ​വ​നൊ​ടു​ക്കി​യി​രു​ന്നു. അ​തു​കൊ​ണ്ട് ഈ ​സം​ഭ​വ​ത്തി​ൽ പോ​ലീ​സ് വി​ശ​ദ​മാ​യ അ​ന്വേ​ഷ​ണം ന​ട​ത്തും.