സം​യു​ക്ത പ​രി​ശോ​ധ​ന ന​ട​ന്നെ​ന്ന് വ​നം​മ​ന്ത്രി, യോഗം ന​ട​ന്നി​ല്ലെ​ന്ന് ജ​ല​വി​ഭ​വ മ​ന്ത്രി

04:03 PM Nov 10, 2021 | Deepika.com
തി​രു​വ​ന​ന്ത​പു​രം: മു​ല്ല​പ്പെ​രി​യാ​റി​ൽ മ​രം മു​റി വി​വാ​ദ​ത്തി​ൽ ഭി​ന്നാ​ഭി​പ്രാ​യ​വു​മാ​യി മ​ന്ത്രി​മാ​ർ. മു​ല്ല​പ്പെ​രി​യാ​റി​ൽ സം​യു​ക്ത സ​മ​തി പ​രി​ശോ​ധ​ന ന​ട​ത്തി​യെ​ന്ന് വ​നം​മ​ന്ത്രി എ.​കെ. ശ​ശീ​ന്ദ്ര​ൻ നി​യ​മ​സ​ഭ​യി​ൽ അ​റി​യി​ച്ച​തി​നു​പി​ന്നാ​ലെ ജലവകുപ്പ് ഉദ്യോഗസ്ഥർ ബേബിഡാമിന് സമീപത്തെ സംയുക്ത പരിശോധനയ്ക്ക് പോയിട്ടില്ലെന്ന് മ​ന്ത്രി റോ​ഷി അ​ഗ​സ്റ്റി​ൻ വ്യക്തമാക്കി.

ഒന്നാം തീയതി ഉദ്യോഗസ്ഥരുടെ യോഗം ചേർന്നിട്ടില്ലെന്നും റോഷി അഗസ്റ്റിൽ പറഞ്ഞു. ഔ​ദ്യോ​ഗി​ക​മാ​യോ അ​നൗ​ദ്യോ​ഗി​ക​മാ​യോ യോ​ഗം ന​ട​ന്നി​ല്ലെ​ന്ന് ടി.​കെ. ജോ​സ് പ​റ​ഞ്ഞുവെന്നും മ​രം​മു​റി​ക്ക് ഒ​രു വ​കു​പ്പും തീ​രു​മാ​നി​ച്ചി​ട്ടി​ല്ലെ​ന്നും റോ​ഷി പ​റ​ഞ്ഞു.



അ​തേ​സ​മ​യം പ​രി​ശോ​ധ​ന ന​ട​ന്നി​ട്ടി​ല്ലെ​ന്ന് നി​യ​മ​സ​ഭ​യി​ല്‍ പ​റ​ഞ്ഞ വ​നം​മ​ന്ത്രി എ.​കെ. ശ​ശീ​ന്ദ്ര​ന്‍ ഇ​ത് തി​രു​ത്തി​യി​രു​ന്നു. ത​മി​ഴ്നാ​ടു​മാ​യി സം​യു​ക്ത​പ​രി​ശോ​ധ​ന ന​ട​ത്തി​യെ​ന്ന് നി​യ​മ​സ​ഭ​യി​ൽ സ​ർ​ക്കാ​ർ സ​മ്മ​തി​ക്കു​ക​യും ചെ​യ്തു.