അ​ത്യാ​ധു​നി​ക യു​ദ്ധ​ക്ക​പ്പ​ൽ പാ​ക്കി​സ്ഥാ​ന് കൈ​മാ​റി ചൈ​ന

11:35 AM Nov 10, 2021 | Deepika.com
ബെ​യ്ജിം​ഗ്: ക​യ​റ്റു​മ​തി ചെ​യ്ത​തി​ൽ​വ​ച്ച് ഏ​റ്റ​വും വ​ലു​തും അ​ത്യാ​ധു​നി​ക​വു​മാ​യ യു​ദ്ധ​ക്ക​പ്പ​ൽ ചൈ​ന പാ​ക്കി​സ്ഥാ​ന് കൈ​മാ​റി​യ​താ​യി ചൈ​നീ​സ് സ്റ്റേ​റ്റ് മീ​ഡി​യ റി​പ്പോ​ർ​ട്ട് ചെ​യ്തു.

ചൈ​ന സ്റ്റേ​റ്റ് ഷി​പ്പ് ബി​ൽ​ഡിം​ഗ് കോ​ർ​പ്പ​റേ​ഷ​ൻ ലി​മി​റ്റ​ഡ് (സി​എ​സ്എ​സ്‌​സി) രൂ​പ​ക​ൽ​പ്പ​ന ചെ​യ്ത് നി​ർ​മ്മി​ച്ച ക​പ്പ​ൽ ഷാ​ങ്ഹാ​യി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ പാ​ക്കി​സ്ഥാ​ൻ നാ​വി​ക​സേ​ന​യ്ക്ക് കൈ​മാ​റി.

054എ/​പി യു​ദ്ധ​ക്ക​പ്പ​ലി​ന് പി​എ​ൻ​എ​സ് തു​ഗ്രി​ൽ എ​ന്നാ​ണ് പാ​ക്കി​സ്ഥാ​ൻ പേ​രി​ട്ടി​രി​ക്കു​ന്ന​ത്. പാ​കി​സ്ഥാ​ൻ നാ​വി​ക​സേ​ന​യ്ക്കാ​യി ചൈ​ന നി​ർ​മി​ക്കു​ന്ന നാ​ല് ക​പ്പ​ലു​ക​ളി​ൽ ആ​ദ്യ ക​പ്പ​ലാ​ണി​ത്.