കോ​ത​മം​ഗ​ല​ത്ത് ബ​സ് സ്റ്റാ​ൻ​ഡ് കെ​ട്ടി​ട​ത്തി​ൽ വ​ൻ തീ​പി​ടി​ത്തം; ല​ക്ഷ​ങ്ങ​ളു​ടെ ന​ഷ്ടം

11:42 AM Nov 10, 2021 | Deepika.com
കോ​ത​മം​ഗ​ലം: മു​ൻ​സി​പ്പ​ൽ പ്രൈ​വ​റ്റ് ബ​സ് സ്റ്റാ​ൻ​ഡ് ഷോ​പ്പിം​ഗ് കോം​പ്ല​ക്സി​ൽ തീ​പി​ടി​ത്തം. ല​ക്ഷ​ങ്ങ​ളു​ടെ നാ​ശ​ന​ഷ്ട​മു​ണ്ടാ​യി​ട്ടു​ണ്ട്. സം​ഭ​വ​ത്തി​ൽ ആ​ള​പാ​യ​മി​ല്ല. പു​ല​ർ​ച്ചെ 5.50 ഓ​ടെ​യാ​യി​രു​ന്നു തീ​പി​ടി​ത്ത​മു​ണ്ടാ​യ​ത്.

മൂ​ന്നു നി​ല​ക​ളു​ള്ള ഷോ​പ്പിം​ഗ് കോം​പ്ല​ക്സി​ന്‍റെ ഒ​ന്നാം നി​ല​യി​ൽ സ്വ​പ്ന ലോ​ഡ്ജ് പ്ര​വ​ർ​ത്തി​ച്ചി​രു​ന്ന ഭാ​ഗ​ത്തു​നി​ന്നാ​ണ് തീ​പ​ട​ർ​ന്ന​ത്. തീ​യും പു​ക​യും ഉ​യ​രു​ന്ന​ത് ക​ണ്ട് ബ​സ് സ്റ്റാ​ൻ​ഡ് പ​രി​സ​ര​ത്ത് ഉ​ണ്ടാ​യി​രു​ന്ന​വ​രാ​ണ് പോ​ലീ​സി​ലും ഫ​യ​ർ​ഫോ​ഴ്‌​സി​ലും വി​വ​രം അ​റി​യി​ച്ച​ത്. ഉ​ട​ൻ ത​ന്നെ പോ​ലീ​സും കോ​ത​മം​ഗ​ലം ഫ​യ​ർ​ഫോ​ഴ്സും സ്ഥ​ല​ത്തെ​ത്തി ര​ക്ഷാ​പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ആ​രം​ഭി​ച്ചു.

ര​ണ്ട് യൂ​ണി​റ്റ് ഫ​യ​ർ​ഫോ​ഴ്‌​സ് ഒ​രു മ​ണി​ക്കൂ​റി​ലേ​റെ പ​ണി​പ്പെ​ട്ടാ​ണ് തീ ​പൂ​ർ​ണ​മാ​യി അ​ണ​ച്ച​ത്. ലോ​ഡ്ജി​ൽ ആ​ൾ താ​മ​സം ഇ​ല്ലാ​തി​രു​ന്ന​തി​നാ​ൽ വ​ൻ ദു​ര​ന്തം ഒ​ഴി​വാ​യി. ലോ​ഡ്ജ് പ്ര​വ​ർ​ത്തി​ച്ചി​രു​ന്ന ഭാ​ഗ​ത്ത് ചെ​റു​കി​ട ക​ച്ച​വ​ട​ക്കാ​രു​ടെ ഗോ​ഡൗ​ണു​ക​ളു​ണ്ടാ​യി​രു​ന്നു. ഇ​തി​ൽ സൂ​ക്ഷി​ച്ചി​രു​ന്ന സാ​ധ​ന​ങ്ങ​ൾ പ​ല​തും ക​ത്തി​ന​ശി​ച്ചു.



കൂ​ടാ​തെ ഒ​രു ടൈ​ല​റിം​ഗ് ഷോ​പ്പി​നും സ്റ്റു​ഡി​യോ​ക്കും നാ​ശം സം​ഭ​വി​ച്ചി​ട്ടു​ണ്ട്. ലോ​ഡ്ജി​ലെ ഒ​രു മു​റി​യി​ൽ ഉ​ണ്ടാ​യി​രു​ന്ന ഗ്യാ​സ് സി​ല​ണ്ട​ർ ഫ​യ​ർ​ഫോ​ഴ്സി​ന് ക​ണ്ടെ​ത്തി നീ​ക്കം ചെ​യ്തു. ഒ​ന്നാം നി​ല​യി​ലെ മു​റി​ക​ളെ​ല്ലാം പൂ​ർ​ണ​മാ​യും അ​ഗ്നി​ക്കി​ര​യാ​യി.

താ​ഴ​ത്തെ​യും മു​ള​ക​ളി​ലെ​യും നി​ല​ക​ളി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന സ്ഥാ​പ​ന​ങ്ങ​ളി​ലേ​ക്ക് തീ ​പ​ട​രാ​തെ നി​യ​ന്ത്രി​ക്കാ​നാ​യ​ത് ദു​ര​ന്ത​ത്തി​ന്‍റെ വ്യാ​പ്തി കു​റ​ച്ചു. തീ​പി​ടി​ത്ത​ത്തി​ന്‍റെ കാ​ര​ണം വ്യ​ക്ത​മ​ല്ലാ​ത്ത​തി​നാ​ൽ തീ​യ​ണ​ച്ച ശേ​ഷം കെ​ട്ടി​ടം പോ​ലീ​സ് സീ​ൽ ചെ​യ്തു.

ഇ​ല​ക്ട്രി​ക്ക​ൽ എ​ൻ​ജി​നീ​യ​റിം​ഗ് വി​ഭാ​ഗ​വും ഫോ​റ​ൻ​സി​ക് വി​ദ​ഗ്ധ​രും സ്ഥ​ല​ത്തെ​ത്തി പ​രി​ശോ​ധ​ന ന​ട​ത്തും. കാ​ല​പ്പ​ഴ​ക്കം കൊ​ണ്ട് ബ​ല​ക്ഷ​യം നേ​രി​ടു​ന്ന ഷോ​പ്പിം​ഗ് കോം​പ്ല​ക്സ് പൊ​ളി​ച്ച് നീ​ക്ക​ണ​മെ​ന്ന് ആ​വ​ശ്യം നി​ല​നി​ൽ​ക്കു​ന്ന​തി​നി​ടെ​യാ​ണ് തീ​പി​ടി​ത്തം. മു​ൻ​സി​പ്പ​ൽ ചെ​യ​ർ​മാ​ൻ കെ.​കെ. ടോ​മി​യും കൗ​ൺ​സി​ല​ർ​മ്മ​രും സ്ഥ​ല​ത്തെ​ത്തി സ്ഥി​തി​ഗ​തി​ക​ൾ വി​ല​യി​രു​ത്തി ര​ക്ഷാ​പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് നേ​തൃ​ത്വം ന​ൽ​കി.

കോ​ത​മം​ഗ​ലം അ​ഗ്നി​ര​ക്ഷാ നി​ല​യ​ത്തി​ലെ സ്റ്റേ​ഷ​ൻ ഓ​ഫീ​സ​ർ ടി.​പി. ക​രു​ണാ​ക​ര​പ്പി​ള്ള, അ​സി. സ്റ്റേ​ഷ​ൻ ഓ​ഫീ​സ​ർ സ​ജി മാ​ത്യു, സീ​നി​യ​ർ ഫ​യ​ർ ആ​ൻ​ഡ് റെ​സ്ക്യൂ ഓ​ഫീ​സ​ർ കെ.​എം. മു​ഹ​മ്മ​ദ് ഷാ​ഫി, കെ.​എ​ൻ. ബി​ജു, കെ.​പി. ഷ​മീ​ർ, ആ​ർ.​എ​ച്ച്. വൈ​ശാ​ഖ്, എ​ഫ്. പ്ര​ദീ​പ്, എ​സ്. സ​ൽ​മാ​ൻ ഖാ​ൻ, ഷം​സു​ദീ​ൻ, വി​ഷ്ണു​ദാ​സ്, അ​ർ മി​ഥു​ൻ എ​ന്നി​വ​ർ ചേ​ർ​ന്നാ​ണ് തീ​യ​ണ​ച്ച​ത്.