ലണ്ടൻ: സമാധാന നൊബേൽ പുരസ്കാര ജേതാവ് മലാല യൂസഫ്സായ് (24) വിവാഹിതയായി. പാക്കിസ്ഥാൻ ക്രിക്കറ്റ് ബോര്‍ഡിന്റെ ഹൈ പെര്‍ഫോമന്‍സ് സെന്റര്‍ ജനറല്‍ മാനേജര്‍ അസര്‍ മാലികാണ് വരന്. മലാല തന്നെയാണ് ട്വിറ്ററിലൂടെ ഈ വിവരം പുറത്തുവിട്ടത്. ബ്രിട്ടനിലെ ബെര്‍മിംഗ്ഹാമിലുള്ള വീട്ടില്‍ വെച്ചായിരുന്നു വിവാഹ ചടങ്ങ്.
2012ൽ സ്കൂൾ കുട്ടിയായിരിക്കെ വടക്കുപടിഞ്ഞാറൻ പാക്കിസ്ഥാനിൽ വച്ച് താലിബാൻ തലയിലേക്ക് വെടിവച്ച് വധിക്കാൻ ശ്രമിച്ചതോടെയാണ് മലാല ലോകപ്രശസ്തയായത്. വിദേശത്ത് ചികിത്സയ്ക്ക് ശേഷം ജീവിതത്തിലേക്ക് മടങ്ങിവന്ന മലാല 16ാം വയസിൽ യുന്നിൽ പ്രസംഗിച്ചു. 2014 ൽ പതിനേഴാം വയസിൽ നൊബേൽ സമ്മാനം ലഭിച്ചു.
മലാല യൂസഫ്സായ് വിവാഹിതയായി
07:13 AM Nov 10, 2021 | Deepika.com