ബിഹാറിൽ വീണ്ടും മദ്യദുരന്തം; രണ്ടു പേർ മരിച്ചു
04:13 AM Nov 10, 2021 | Deepika.com
മുസാഫർപുർ: ബിഹാറിൽ വീണ്ടും മദ്യദുരന്തം. ചൊവ്വാഴ്ച മുസാഫർപുർ ജില്ലയിൽ രണ്ടു പേർ വ്യാജ മദ്യം കഴിച്ച് മരിച്ചു. സിരസിയ ഗ്രാമക്കാരാണ് ഇവർ. കഴിഞ്ഞയാഴ്ച ബിഹാറിൽ വ്യാജ മദ്യം കഴിച്ച് നാൽപ്പതിലേറെ പേർ മരിച്ചിരുന്നു. മദ്യനിരോധനമുള്ള സംസ്ഥാനമാണു ബിഹാർ.