നാ​വി​ക​സേ​ന മേ​ധാ​വി​യാ​യി മ​ല​യാ​ളി; ആ​ർ.​ഹ​രി​കു​മാ​ർ ഈ ​മാ​സം 30ന് ​ചു​മ​ത​ല​യേ​ൽ​ക്കും

11:39 PM Nov 09, 2021 | Deepika.com
ന്യൂ​ഡ​ല്‍​ഹി: ഇ​ന്ത്യ​യു​ടെ അ​ടു​ത്ത നാ​വി​ക സേ​ന മേ​ധാ​വി​യാ​യി വൈ​സ് അ​ഡ്മി​റ​ല്‍ ആ​ർ.​ഹ​രി​കു​മാ​ർ ചു​മ​ത​ല​യേ​ല്‍​ക്കും. തി​രു​വ​ന​ന്ത​പു​രം സ്വ​ദേ​ശി​യാ​ണ്. അ​ഡ്മി​റ​ൽ ക​രം​ബീ​ർ സിം​ഗ് ഈ ​മാ​സം 30ന് ​സ്ഥാ​ന​മൊ​ഴി​യു​ന്ന സാ​ഹ​ച​ര്യ​ത്തി​ലാ​ണ് പു​തി​യ നി​യ​മ​നം. നി​ല​വി​ൽ വെ​സ്റ്റേ​ൺ ക​മാ​ൻ​ഡി​ന്‍റെ ഫ്ളാ​ഗ് ഓ​ഫീ​സ​ർ ക​മാ​ൻ​ഡിം​ഗ് ഇ​ൻ ചീ​ഫാ​ണ് ഹ​രി​കു​മാ​ർ.

നാ​ഷ​ണ​ൽ ഡി​ഫ​ൻ​സ് അ​ക്കാ​ദ​മി​യി​ൽ നി​ന്ന് പ​ഠി​ച്ചി​റ​ങ്ങി​യ ആ​ർ. ഹ​രി​കു​മാ​ർ 1983 ജ​നു​വ​രി​യി​ലാ​ണ് നാ​വി​ക​സേ​ന​യി​ൽ ചേ​രു​ന്ന​ത്. മും​ബൈ സ​ർ​വ​ക​ലാ​ശാ​ല​യി​ലും യു​എ​സ് നേ​വ​ൽ വാ​ർ കോ​ളേ​ജി​ലും ല​ണ്ട​നി​ലെ കിം​ഗ്സ് കോ​ളേ​ജി​ലു​മാ​യി​രു​ന്നു ഉ​പ​രി​പ​ഠ​നം.

ഐ​എ​ൻ​എ​സ് വി​രാ​ട് ഉ​ൾ​പ്പെ​ടെ അ​ഞ്ചു പ​ട​ക്ക​പ്പ​ലു​ക​ളു​ടെ ത​ല​വ​നാ​യി പ്ര​വ​ർ​ത്തി​ച്ചി​ട്ടു​ണ്ട്. ഹ​രി​കു​മാ​റി​ന് വി​ശി​ഷ്ട സേ​വാ​മെ​ഡ​ലും അ​തി​വി​ശി​ഷ്ട സേ​വാ​മെ​ഡ​ലും പ​രം വി​ശി​ഷ്ട​സേ​വാ മെ​ഡ​ലും ല​ഭി​ച്ചി​ട്ടു​ണ്ട്.