ഇ​ന്ധ​ന​വി​ല കു​റ​യ്ക്കേ​ണ്ട​ത് കേ​ന്ദ്രം; കേ​ര​ളം അ​ധി​ക​നി​കു​തി ചു​മ​ത്തി​യി​ട്ടി​ല്ലെ​ന്ന് എ.​വി​ജ​യ​രാ​ഘ​വ​ൻ‌‌

10:54 PM Nov 09, 2021 | Deepika.com
ക​ണ്ണൂ​ർ: ഇ​ന്ധ​ന​വി​ല കു​റ​യ്ക്കേ​ണ്ട​തി​ല്ലെ​ന്നും കേ​ര​ളം ഇ​തു​വ​രെ അ​ധി​ക നി​കു​തി ചു​മ​ത്തി​യി​ട്ടി​ല്ലെ​ന്ന് സി​പി​എം ആ​ക്‌​ടിം​ഗ് സെ​ക്ര​ട്ട​റി എ.​വി​ജ​യ​രാ​ഘ​വ​ൻ.

മ​റ്റു സം​സ്ഥാ​ന​ങ്ങ​ള്‍ ഇ​ന്ധ​ന​വി​ല കു​റ​യ്ക്കു​ന്നു​ണ്ടെ​ങ്കി​ല്‍ അ​വ​രൊ​ക്കെ അ​ധി​ക നി​കു​തി ചു​മ​ത്തി​യ​തു​കൊ​ണ്ടാ​ണ്. കേ​ര​ളം ഇ​ന്ധ​ന നി​കു​തി കു​റ​യ്ക്ക​ണ​മെ​ന്നു പ​റ​യു​ന്ന​വ​ര്‍ ഇ​ന്ധ​ന വി​ല ഇ​നി​യും കേ​ന്ദ്ര​ത്തോ​ട് കു​റ​യ്ക്കാ​നാ​ണ് ആ​വ​ശ്യ​പ്പെ​ടേ​ണ്ട​തെ​ന്നും അ​ദ്ദേ​ഹം ക​ണ്ണൂ​രി​ല്‍ മ​ധ്യ​മ​ങ്ങ​ളോ​ട് പ​റ​ഞ്ഞു.

ഇ​ന്ധ​ന വി​ല വ​ര്‍​ധി​പ്പി​ച്ചു​കൊ​ണ്ടി​രി​ക്കു​ന്ന കേ​ന്ദ്ര​സ​ര്‍​ക്കാ​ര്‍ വി​ല കു​റ​യ്ക്കാ​ന്‍ ത​യാ​റാ​യാ​ല്‍ എ​ല്ലാ പ്ര​ശ്‌​ന​വും തീ​രും. അ​തി​നു​പ​ക​രം സം​സ്ഥാ​ന സ​ര്‍​ക്കാ​രി​നോ​ട് നി​കു​തി കു​റ​യ്ക്കാ​ന്‍ ആ​വ​ശ്യ​പ്പെ​ടു​മ്പോ​ള്‍ വ​ലി​യ​തോ​തി​ല്‍ ജ​ന​ങ്ങ​ളെ ബു​ദ്ധി​മു​ട്ടി​ക്കു​ന്ന ഇ​ന്ധ​ന വി​ല​വ​ര്‍​ധ​ന അം​ഗീ​ക​രി​ക്കു​ക​യാ​ണ് ചെ​യ്തു​കൊ​ണ്ടി​രി​ക്കു​ന്ന​തെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.