കോഴിക്കോട്: കോഴിക്കോട്ടെ കെഎസ്ആർടിസി ടെർമിനൽ നിർമാണത്തിൽ നടന്നത് പകൽക്കൊള്ളയെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. പ്രശ്നത്തെ സർക്കാർ നിസാരവത്ക്കരിക്കുന്നുവെന്നും ലീസ് കരാറിലും പിഴവുകളുണ്ടെന്നും അദ്ദേഹം ആരോപിച്ചു.
തന്റെ വായ്മൂടിക്കെട്ടാമെന്ന് ആരും കരുതേണ്ടന്നും നടപടികളിൽ അടിമുടി ദുരൂഹതയുണ്ടെന്നും സതീശൻ ആരോപിച്ചു. അതേസമയം, കെട്ടിടം മറ്റൊരു പാലാരിവട്ടം പാലമാണോയെന്ന് പരിശോധിച്ചു വരികയാണെന്ന് ഗതാഗത മന്ത്രി ആന്റണി രാജു പറഞ്ഞു. കെട്ടിടനിര്‍മാണത്തിലെ അപാകതയുമായി ബന്ധപ്പെട്ട പ്രതിപക്ഷത്തിന്റെ അടിയന്തരപ്രമേയ നോട്ടിസിന് മറുപടി പറയുകയായിരുന്നു അദ്ദേഹം.
ടെർമിനൽ നിർമാണം പകൽക്കൊള്ളയെന്ന് പ്രതിപക്ഷം; "പാലാരിവട്ടം പാലമാണോയെന്ന്' പരിശോധിക്കുമെന്ന് മന്ത്രി
12:21 PM Nov 09, 2021 | Deepika.com