39 ജീവനെടുത്ത അന്പൂരി ദുരന്തം; കഴുത്തോളം മണ്ണ്, തോമസ് മറന്നിട്ടില്ല ആ സന്ധ്യ

12:15 PM Nov 09, 2021 | Deepika.com
തിരുവനന്തപുരം: അന്പൂരിയിലുണ്ടായ ഉരുൾപൊട്ടൽ ദു​ര​ന്ത​ത്തി​ൽനി​ന്നു ര​ക്ഷ​പ്പെ​ട്ട
എ​ക വ്യ​ക്തിയായിരുന്നു സി.​ഡി. തോ​മ​സ്. ദുരന്തിന് ഇരുപതു വയസ് ആകുന്പോൾ
അദ്ദേഹത്തിന്‍റെ വാ​ക്കു​ക​ളി​ലൂ​ടെ...

"" 2001 ന​വം​ബ​ർ ഒ​ന്പ​ത്, മ​ക​ന്‍റെ വി​വാ​ഹ​നി​ശ്ച​യ​ത്തി​ന്‍റെ ത​ലേ ദി​വ​സ​മാ​യി​രു​ന്നു അ​ന്ന്. വൈ​കു​ന്നേ​രം ആ​റ് മു​ത​ൽ ശ​ക്ത​മാ​യി മ​ഴ പെ​യ്തു തു​ട​ങ്ങി, അ​ന്പൂ​രി ഗ്രാ​മ​ത്തെ​യാ​കെ വി​റ​പ്പി​ക്കു​ന്ന ത​ര​ത്തി​ൽ അ​തി​ശ​ക്ത​മാ​യി​രു​ന്നു അ​ത്.
മനസ​മ്മ​തം പ്ര​മാ​ണി​ച്ചു ഭാ​ര്യ ലീ​ലാ​മ്മ​യു​ടെ കാ​ഞ്ഞി​ര​പ്പ​ള്ളി​യി​ലു​ള്ള വീ​ട്ടു​കാ​ർ 10 പേ​ർ ത​ലേ​ദി​വ​സം ത​ന്നെ എ​ത്തി​യി​രു​ന്നു. പു​റ​ത്ത് അ​തി​ശ​ക്ത​മാ​യ മ​ഴ ത​ക​ർ​ക്കു​ന്പോ​ൾ ബ​ന്ധു​ക്ക​ൾ​ക്കൊ​പ്പ​മി​രുന്നു ഭ​ക്ഷ​ണം ക​ഴി​ക്കു​ക​യാ​യി​രു​ന്നു ഞ​ങ്ങ​ൾ.

ഭീകരശബ്ദം

അ​തി​ഭീ​ക​ര​മാ​യ ഒരു ശബ്ദമാ​യി​രു​ന്നു, ഒ​രു ക​ട​ൽ ഇ​ര​ന്പി​യാ​ർ​ത്ത് എ​ത്തു​ന്ന പോ​ലെ...​ഒ​രു നി​മി​ഷാ​ർ​ധ​ത്തി​ൽ ക​ണ്ണു​ക​ളി​ൽ ഇ​രു​ട്ടു നി​റ​ഞ്ഞു..'' അ​ന്പൂ​രി ഉ​രു​ൾ പൊ​ട്ട​ലി​ൽനി​ന്ന് അ​ത്ഭു​ത​ക​ര​മാ​യി ര​ക്ഷ​പ്പെ​ട്ട ചി​റ​ക്ക​ത്തൊ​ട്ടി​യി​ൽ സി.​ഡി തോ​മ​സ് ഇ​രു​പ​തു വ​ർ​ഷ​ങ്ങ​ൾ​ക്കു ശേ​ഷ​വും ആ ​ദു​ര​ന്ത​ത്തി​ന്‍റെ ന​ടു​ക്ക​ത്തി​ൽനി​ന്നു മോ​ചി​ത​നാ​യി​ട്ടി​ല്ല. അ​ത്ര​മേ​ൽ നി​സ​ഹാ​യ​മാ​യി​പ്പോ​യ ഒ​രു നി​മി​ഷ​ത്തി​ലൂ​ടെ​യും അ​ദ്ദേ​ഹം അ​തു​വ​രെ ക​ട​ന്നു പോ​യി​ട്ടി​ല്ല. തൊ​ണ്ട പൊ​ട്ടുന്ന നി​ല​വി​ളി പോ​ലും ഇ​രു​ളോ​ളം വ​ള​ർ​ന്ന ഭ​യ​ത്തി​ൽ മു​ങ്ങി​പ്പോ​യ ഭീ​ക​ര നി​മി​ഷം.

വെള്ളവും പാറയും

ഉ​റ്റ​വ​രെ ഒ​ന്നാ​കെ ക​വ​ർ​ന്നെ​ടു​ത്ത ആ ​സം​ഭ​വ​ത്തെക്കു​റി​ച്ച് ഓ​ർ​ക്കു​ന്പോ​ൾ സി.​ഡി. തോ​മ​സി​ന്‍റെ ഉ​ട​ലാ​കെ വി​റ​യ്ക്കും. അ​ദ്ദേ​ഹം വീ​ണ്ടും പ​റ​ഞ്ഞു തു​ട​ങ്ങി, രാ​ത്രി 8.45 ഓ​ടെ മ​ല​യി​ട​ഞ്ഞ് വ​ലി​യ ശ​ബ്ദ​ത്തോ​ടെ വെ​ള്ള​വും പാ​റ​യും മ​റ്റും ഇ​ര​ച്ചെ​ത്തു​ക​യാ​യി​രു​ന്നു.



ഈ ​സ​മ​യം ഞാ​നും എ​ന്‍റെ അ​നു​ജ​ൻ സെ​ബാ​സ്റ്റ്യ​നും ഒ​രു ടീ​പ്പോ​യി​ൽ ഇ​രു​ന്ന് ഭ​ക്ഷ​ണം ക​ഴി​ച്ചു​കൊ​ണ്ടി​രി​ക്കു​ക​യാ​യി​രു​ന്നു. എ​ന്തോ ഭീ​ക​ര​മാ​യ സം​ഭ​വം ന​ട​ന്ന​താ​യു​ള്ള ചി​ന്ത മ​ന​സി​ലൂ​ടെ ഒ​രു കൊ​ള്ളി​യാ​ൻ പോ​ലെ പാ​ഞ്ഞു പോ​യി. ക​ണ്ണു തു​റ​ന്നു നോ​ക്കു​ന്പോ​ൾ ശ​രീ​രം അ​ന​ക്കാ​ൻ പ​റ്റാ​ത്ത രീ​തി​യി​ൽ ക​ഴു​ത്തൊ​പ്പം മ​ണ്ണി​ൽ പു​ത​ഞ്ഞ് നി​ൽ​കു​ക​യാ​യി​രു​ന്നു.

അലറിവിളിച്ചു

പി​ന്നീ​ട് ഉ​ച്ച​ത്തി​ൽ ക​ര​ഞ്ഞു വി​ളി​ച്ച​പ്പോ​ൾ അ​ടു​ത്ത വീ​ട്ടി​ലു​ള്ള മോ​ളി വി​ളി കേ​ട്ടു. അ​വ​ർ അ​ല​റി വി​ളി​ച്ച് ആ​ളെ കൂ​ട്ടി. വൈ​ദ്യു​തി ഇ​ല്ലാ​ത്ത​തി​നാ​ൽ ഒ​ന്നും കാ​ണാ​ൻ ക​ഴി​യു​മാ​യി​രു​ന്നി​ല്ല. എ​ല്ലാം ഇ​രു​ട്ടു വി​ഴു​ങ്ങി. അ​തി​നി​ട​യി​ൽ അ​ര​ണ്ട വെ​ളി​ച്ച​ത്തി​ൽ വെ​ള്ള​റ​ട എ​സ്ഐ ആ​ണെ​ന്നു പ​റ​ഞ്ഞ് ഒ​രാ​ൾ എ​ന്‍റെ അ​ടു​ത്തു വന്നു ത​ല​യി​ൽ ത​ലോ​ടി​ക്കൊ​ണ്ടു പ​റ​ഞ്ഞു ’’ഒ​ന്നും പേ​ടി​ക്ക​ണ്ട എ​ല്ലാ​ത്തി​നും പ​രി​ഹാ​രം ഉ​ണ്ടാ​കും’’ എ​ന്ന്.

വലിച്ചെടുത്തു

പി​ന്നീ​ട് സ്ലാ​ബി​നി​ട​യി​ലെ ചെ​റി​യ വി​ട​വീ​ലു​ടെ പ​ത്തു​കാ​ണി​യി​ലു​ള്ള വ​യ​റിം​ഗ് ജോ​ലി​ക്കാ​ര​നാ​യ ജ​യ​ൻ കൈകൊ​ണ്ട് മ​ണ്ണ് മാ​റ്റി സ്ലാ​ബി​ന​ടി​യി​ൽനി​ന്ന് എ​ന്നെ വ​ലി​ച്ച് എ​ടു​ക്കു​ക​യാ​യി​രു​ന്നു. ഉ​ട​ൻത​ന്നെ എ​ല്ലാ​വ​രും ചേ​ർന്നു മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ക്കു​ക​യും പ​ര​മാ​വ​ധി ചി​കി​ത്സ​ക​ൾ ന​ൽ​കു​ക​യും ചെ​യ്തു. മൂ​ന്നു നാ​ല് ദി​വ​സം ക​ഴി​ഞ്ഞ് ഓ​ർ​മ വ​രു​ന്പോ​ഴാ​ണ് വീ​ട്ടി​ലു​ണ്ടാ​യി​രു​ന്ന ഉ​റ്റ​വ​രും ഉ​ട​യ​വ​രു​മാ​യ എ​ല്ലാ​വ​രും ന​ഷ്ട​പ്പെ​ട്ട വി​വ​രം അ​റി​യു​ന്ന​ത്...​തോ​മ​സി​ന്‍റെ വാ​ക്കു​ക​ൾ ഇ​ട​റി​പ്പോ​യി.

ദു​ര​ന്ത​ത്തി​ന്‍റെ ഓ​രോ ഓ​ർ​മ ദി​ന​മെ​ത്തു​ന്പോ​ഴും അ​ന്പൂ​രി​യി​ലെ എ​ല്ലാ ക​ണ്ണു​ക​ളും ഇ​പ്പോ​ൾ സി.​ഡി. തോ​മ​സി​ലേ​ക്കു നീ​ളും. മ​ഹാ​ദു​ര​ന്ത​ത്തി​ൽനി​ന്നു ര​ക്ഷ​പ്പെ​ട്ട ഏ​ക വ്യ​ക്തി, കു​ടും​ബം മു​ഴു​വ​നും ക്ഷ​ണ​നേ​രം കൊ​ണ്ട് ന​ഷ്ട​പ്പെ​ട്ട ഹ​ത​ഭാ​ഗ്യ​ൻ. അ​തെ, ഭാ​ഗ്യ​വും ദൗ​ർ​ഭാ​ഗ്യ​വും ചേ​ർ​ന്ന് ഒ​രേ​സ​മ​യം വേ​ട്ട​യാ​ടി​യ മ​നു​ഷ്യ​ൻ. എ​ല്ലാം ദൈ​വ​ത്തി​ൽ അ​ർ​പ്പി​ക്കു​ന്ന ചി​റ​യ്ക്ക​ത്തൊ​ട്ടി​യി​ൽ സി.​ഡി തോ​മ​സി​നെ അ​ടു​ത്ത​റി​യു​ന്ന​വ​രാ​യി ആ​രു​മു​ണ്ടാ​കി​ല്ല.

ആശ്വസിപ്പിക്കാൻ

പൊ​ട്ടി​ക്ക​ര​ഞ്ഞി​ട്ടും മ​ന​സ് ത​ണു​ക്കാ​താ​യ​പ്പോ​ൾ തോ​മ​സ് ചി​രി​ച്ചു തു​ട​ങ്ങി. ആ​ശ്വ​സി​പ്പി​ക്കാ​നെ​ത്തി ക​ണ്ണീ​രു പൊ​ഴി​ക്കു​ന്ന​വ​രെ തോ​മ​സ് ആ​ശ്വ​സി​പ്പി​ച്ചു തു​ട​ങ്ങി. തോ​മ​സി​ന്‍റെ അ​വ​സ്ഥ അ​ടു​ത്ത​റി​ഞ്ഞ സു​ഹൃ​ത്തു​ക്ക​ളാ​ണ് മ​റ്റൊ​രു വി​വാ​ഹം ക​ഴി​ക്കാ​ൻ തോ​മ​സി​നെ നി​ർ​ബ​ന്ധി​ച്ച​ത്. ആ​ദ്യ​മൊ​ന്നും തോ​മ​സി​ന് മ​ന​സ് വ​ഴ​ങ്ങി​യി​ല്ല.

പ്രേ​ര​ണ​യും സ​മ്മ​ർ​ദ​വും മു​റു​കി​യ​പ്പോ​ൾ തോ​മ​സ് സ​മ്മ​തം മൂ​ളി. അ​ങ്ങ​നെ​യാ​ണ് പേ​ച്ചി​പ്പാ​റ സ്വ​ദേ​ശിനി​യാ​യ മേ​ഴ്സി​യെ തോ​മ​സ് വി​വാ​ഹം ക​ഴി​ച്ച​ത്. ഉ​രു​ൾ പൊ​ട്ടി​യ സ്ഥ​ല​ത്തുത​ന്നെ പു​തി​യ വീ​ട് വെ​ച്ച് അ​വ​ർ പു​തി​യ ജീ​വി​തം ആ​രം​ഭി​ച്ചു. ദു​ര​ന്ത​ത്തെത്തുട​ർ​ന്ന് ര​ണ്ട് മേ​ജ​ർ ഓ​പ്പ​റേ​ഷ​നും ആ​റ് മാ​സ​ത്തോ​ളം വി​വി​ധ ആ​ശു​പ​ത്രി​ക​ളി​ലെ ചി​കി​ത്സ​യും വേ​ണ്ടി വ​ന്നു ജീ​വി​ത​ത്തി​ലേ​ക്കു ക​ര​ക​യ​റാ​ൻ.

ദു​ര​ന്ത​ത്തി​ന്‍റെ ന​ടു​ക്കു​ന്ന ഓ​ർ​മ​ക​ൾ​ക്കൊ​പ്പം ചെ​റി​യ ആ​രോ​ഗ്യ പ്ര​ശ്ന​ങ്ങ​ളും ഇ​പ്പോ​ൾ തോ​മ​സി​നെ അ​ല​ട്ടു​ന്നു​ണ്ട്. എ​ങ്കി​ലും ദു​ര​ന്ത​ത്തി​ന് ജീ​വി​തം വി​ട്ടു ന​ൽ​കാ​തെ തോ​മ​സ് ഇ​പ്പോ​ഴും കു​ട്ട​പ്പൂ​വി​ൽ റ​ബ​ർ വ്യാ​പാ​രം ന​ട​ത്തി വ​രി​ക​യാ​ണ്.