യു​നെ​സ്കോ​യു​ടെ സ​ർ​ഗാ​ത്മ​ക ന​ഗ​ര​ങ്ങ​ളു​ടെ പ​ട്ടി​ക​യി​ൽ ഇ​ടം​പി​ടി​ച്ച് ശ്രീ​ന​ഗ​റും

12:20 PM Nov 09, 2021 | Deepika.com
ശ്രീ​ന​ഗ​ർ: യു​നെ​സ്കോ​യു​ടെ സ​ർ​ഗാ​ത്മ​ക ന​ഗ​ര​ങ്ങ​ളു​ടെ പ​ട്ടി​ക​യി​ൽ ശ്രീ​ന​ഗ​ർ ഇ​ടം​പി​ടി​ച്ചു. ക​ര​കൗ​ശ​ലം, നാ​ടോ​ടി ക​ല​ക​ൾ എ​ന്നി​വ​യ്ക്കു​ള്ള പ്ര​ത്യേ​ക പ​രാ​മ​ർ​ശ​ത്തോ​ടെ​യാ​ണ് ശ്രീ​ന​ഗ​ർ ഈ ​നേ​ട്ടം ക​ര​സ്ഥ​മാ​ക്കി​യ​ത്.‌

ശ്രീ​ന​ഗ​റി​നെ അ​ഭി​ന​ന്ദി​ച്ച് പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര​മോ​ദി രം​ഗ​ത്തെ​ത്തി. ജ​മ്മു കാ​ഷ്മീ​രി​ലെ ജ​ന​ങ്ങ​ളെ അ​ഭി​ന​ന്ദി​ക്കു​ന്നു​വെ​ന്നും അ​ദ്ദേ​ഹം ‌ട്വീ​റ്റ് ചെ​യ്തു. തി​ങ്ക​ളാ​ഴ്ച​യാ​ണ് ഇ​ത് സം​ബ​ന്ധി​ച്ച പ്ര​ഖ്യാ​പ​നം യു​നെ​സ്കോ​യു​ടെ വെ​ബ്സൈ​റ്റി​ൽ പ്ര​സി​ദ്ധീ​ക​രി​ച്ച​ത്.



246 ന​ഗ​ര​ങ്ങ​ളു​ടെ പ​ട്ടി​ക​യി​ലേ​ക്ക് പു​തു​താ​യി 49 എ​ണ്ണം കൂ​ട്ടി​ച്ചേ​ർ​ത്തു. ഇ​ങ്ങ​നെ​യൊ​രു നേ​ട്ടം കൈ​വ​രി​ക്കു​ന്ന​തി​നാ​യി ക​ഴി​ഞ്ഞ നാ​ല് വ​ർ​ഷ​മാ​യി ത​യാ​റെ​ടു​ത്തു വ​രി​ക​യാ​യി​രു​ന്നു​വെ​ന്ന് ഇ​ൻ​ടാ​ക് (ഐ​എ​ൻ​ടി​എ​സി​എ​ച്ച്) ജ​മ്മു ക​ഷ്മീ​ർ ചാ​പ്റ്റ​ർ ക​ൺ​വീ​ന​ർ സ​ലിം ബൈ​ഗ് പ​റ​ഞ്ഞു. നൂ​റ്റാ​ണ്ടു​ക​ൾ പ​ഴ​ക്ക​മു​ള്ള ഈ ​ക​ര​കൗ​ശ​ല വി​ദ്യ നി​ല​നി​ർ​ത്തി​യ ക​ലാ​കാ​ര​ന്മാ​ർ​ക്കു​ള്ള അം​ഗീ​കാ​ര​മാ​ണി​തെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു.