ആ​സി​ഡ് കു​ടി​ച്ച സംഭവം; അമ്മയ്ക്കു പിന്നാലെ മക​ളും മ​രി​ച്ചു

11:43 AM Nov 09, 2021 | Deepika.com
വൈ​ക്കം: ബ്ര​ഹ്മ​മം​ഗ​ല​ത്ത് നാ​ലം​ഗ കു​ടും​ബം ആ​സി​ഡ് കു​ടി​ച്ച് ജീ​വ​നൊ​ടു​ക്കാ​ന്‍ ശ്ര​മി​ച്ച സംഭവത്തിൽ അമ്മയ്ക്കു പിന്നാല മകളും മ​രി​ച്ചു. കാ​ലാ​യി​ല്‍ സു​കു​മാ​ര​ന്‍റെ ഭാ​ര്യ സീ​ന (54), മ​ക​ള്‍ സൂ​ര്യ(27) എ​ന്നി​വ​രാ​ണ് മ​രി​ച്ച​ത്.

സു​കു​മാ​ര​നും ഇ​ള​യ മ​ക​ള്‍ സു​വ​ര്‍​ണ​യും കോ​ട്ട​യം മെ​ഡി​ക്ക​ല്‍ കോ​ള​ജ് ആ​ശു​പ​ത്രി​യി​ല്‍ അതീവ ഗു​രു​ത​രാ​വ​സ്ഥ​യി​ല്‍ തു​ട​രു​ക​യാ​ണ്. തി​ങ്ക​ളാ​ഴ്ച രാ​ത്രി അ​യ​ല്‍​വാ​സി​ക​ളാ​ണ് ഇ​വ​രെ അ​വ​ശ​നി​ല​യി​ല്‍ ക​ണ്ടെ​ത്തി​യ​ത്.

തു​ട​ര്‍​ന്ന് മു​ട്ടു​ച്ചി​റ ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ച​പ്പോ​ഴേ​ക്കും സീ​ന മ​രി​ച്ചി​രു​ന്നു. കോ​ട്ട​യം മെ​ഡി​ക്ക​ല്‍ കോ​ള​ജ് ആ​ശു​പ​ത്രി​യി​ല്‍ വ​ച്ചാ​ണ് സൂ​ര്യ മ​രി​ച്ച​ത്.

സൂ​ര്യ​യു​ടെ വി​വാ​ഹം നി​ശ്ച​യി​ച്ചി​രു​ന്നു. എ​ന്നാ​ല്‍, വ​ര​ന്‍റെ ബ​ന്ധു​ക്ക​ള്‍ വി​വാ​ഹം നീ​ട്ടി​വ​യ്ക്ക​ണ​മെ​ന്ന് ഇ​വ​രോ​ട് ആ​വ​ശ്യ​പ്പെ​ട്ടി​രു​ന്നു. ഇ​തേ​തു​ട​ര്‍​ന്നു​ള്ള മ​നോ​വി​ഷ​മ​മാ​ണ് ജീ​വ​നൊ​ട​ക്കാ​ന്‍ കാ​ര​ണ​മാ​യ​തെ​ന്നാ​ണ് പ്രാ​ഥ​മി​ക നി​ഗ​മ​നം. സം​ഭ​വ​ത്തി​ല്‍ പോ​ലീ​സ് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു.