കൊച്ചി: ദത്തു വിവാദത്തിനു പിന്നാലെ തന്റെ കുട്ടിയെ വിട്ടുകിട്ടണമെന്നാവശ്യപ്പെട്ട് തിരുവനന്തപുരം സ്വദേശിനി അനുപമ എസ്. ചന്ദ്രന് ഹൈക്കോടതിയില്‍ നല്കിയ ഹേബിയസ് ഹര്‍ജി പിന്‍വലിച്ചു.
കുടുംബക്കോടതിയുടെ പരിഗണനയിലുള്ള വിഷയമല്ലേയിതെന്നും, ഇതില്‍ ഹൈക്കോടതി ഇടപെടേണ്ടതുണ്ടോയെന്നും കഴിഞ്ഞ ദിവസം ജസ്റ്റീസ് കെ. വിനോദ് ചന്ദ്രന്, ജസ്റ്റീസ് സി. ജയചന്ദ്രന് എന്നിവരുള്‍പ്പെട്ട ഡിവിഷന് ബെഞ്ച് വാക്കാല്‍ ചോദിച്ചിരുന്നു. ഇതിനു പിന്നാലെയാണ് ഇന്നലെ ഹര്‍ജി പിന്‍വലിക്കാന്‍ ഹര്‍ജിക്കാരി അനുമതി തേടിയത്.
എന്നാല്‍ ഹര്‍ജി പിന്‍വലിക്കാനുള്ള തീരുമാനം കോടതിയില്‍ അറിയിക്കുന്നതിനു മുമ്പ് ഹര്‍ജിക്കാര്‍ മാധ്യമങ്ങളെ അറിയിച്ചതില്‍ ഡിവിഷന് ബെഞ്ച് അതൃപ്തി പ്രകടിപ്പിച്ചു. പിന്നീടാണ് ഹര്‍ജി പിന്‍വലിക്കാന്‍ അനുവദിച്ചത്.
ദത്തു വിവാദം: അനുപമ നല്കിയ ഹേബിയസ് ഹര്‍ജി പിന്‍വലിച്ചു
01:52 AM Nov 09, 2021 | Deepika.com