റോ​ഡ് സു​ര​ക്ഷ: സ​ര്‍​ക്കാ​ര്‍ സ​ത്യ​വാ​ങ്മൂ​ലം ന​ല്‍​ക​ണ​മെ​ന്ന് ഹൈ​ക്കോ​ട​തി

01:48 AM Nov 09, 2021 | Deepika.com
കൊ​​​ച്ചി: റോ​​​ഡ് സു​​​ര​​​ക്ഷ ഉ​​​റ​​​പ്പാ​​​ക്കാ​​​ന്‍ ഹൈ​​​ക്കോ​​​ട​​​തി ന​​​ല്‍​കി​​​യ നി​​​ര്‍​ദേ​​​ശ​​​ങ്ങ​​​ളു​​​ടെ അ​​​ടി​​​സ്ഥാ​​​ന​​​ത്തി​​​ല്‍ സ്വീ​​​ക​​​രി​​​ച്ച ന​​​ട​​​പ​​​ടി​​​ക​​​ള്‍ വ്യ​​​ക്ത​​​മാ​​​ക്കി സ​​​ര്‍​ക്കാ​​​ര്‍ സ​​​ത്യ​​​വാ​​​ങ്മൂ​​​ലം ന​​​ല്‍​കാ​​​ന്‍ സിം​​​ഗി​​​ള്‍ ബെ​​​ഞ്ച് നി​​​ര്‍​ദേ​​​ശം ന​​​ല്‍​കി. ച​​​ര​​​ക്കു വാ​​​ഹ​​​ന​​​ങ്ങ​​​ളി​​​ല്‍ അ​​​മി​​​ത​​​ഭാ​​​രം ക​​​യ​​​റ്റു​​​ന്ന​​​വ​​​ര്‍​ക്കെ​​​തി​​​രെ ന​​​ട​​​പ​​​ടി വേ​​​ണ​​​മെ​​​ന്ന​​​ത​​​ട​​​ക്ക​​​മു​​​ള്ള നി​​​ര്‍​ദേ​​​ശ​​​ങ്ങ​​​ള്‍ ഉ​​​ള്‍​പ്പെ​​​ടു​​​ത്തി 2019 ജൂ​​​ലൈ 29 ന് ​​​ഹൈ​​​ക്കോ​​​ട​​​തി ഒ​​​രു ഉ​​​ത്ത​​​ര​​​വു ന​​​ല്‍​കി​​​യി​​​രു​​​ന്നു. ഇ​​​തു പാ​​​ലി​​​ക്ക​​​പ്പെ​​​ടു​​​ന്നി​​​ല്ലെ​​​ന്ന് ചൂ​​​ണ്ടി​​​ക്കാ​​​ട്ടി കേ​​​ര​​​ള ട്ര​​​ക്ക് ഓ​​​ണേ​​​ഴ്‌​​​സ് അ​​​സോ​​​സി​​​യേ​​​ഷ​​​ന്‍ പ്ര​​​സി​​​ഡ​​​ന്‍റ് കെ.​​​എ. അ​​​നൂ​​​പ് ന​​​ല്‍​കി​​​യ കോ​​​ട​​​തി​​​യ​​​ല​​​ക്ഷ്യ ഹ​​​ര്‍​ജി​​​യി​​​ല്‍ ജ​​​സ്റ്റീ​​​സ് അ​​​നി​​​ല്‍ കെ. ​​​ന​​​രേ​​​ന്ദ്ര​​​നാ​​​ണ് നി​​​ര്‍​ദേ​​​ശം ന​​​ല്‍​കി​​​യ​​​ത്.