സ​ഹ​ക​ര​ണ സം​ഘ​ങ്ങ​ള്‍ അ​ട​ച്ചുപൂ​ട്ടാ​ന്‍ പോ​ലീ​സി​ന് അ​ധി​കാ​ര​മി​ല്ലെ​ന്ന് ഹൈ​ക്കോ​ട​തി

01:47 AM Nov 09, 2021 | Deepika.com
കൊ​​​ച്ചി: മ​​​ള്‍​ട്ടി സ്റ്റേ​​​റ്റ് കോ -​​ഓ​​​പ്പ​​​റേ​​​റ്റീ​​​വ് സൊ​​​സൈ​​​റ്റി ആ​​​ക്ട് പ്ര​​​കാ​​​രം പ്ര​​​വ​​​ര്‍​ത്തി​​​ക്കു​​​ന്ന സ​​​ഹ​​​ക​​​ര​​​ണ സം​​​ഘ​​​ങ്ങ​​​ള്‍ അ​​​ട​​​ച്ചു പൂ​​​ട്ടാ​​​ന്‍ പോ​​​ലീ​​​സി​​​ന് അ​​​ധി​​​കാ​​​ര​​​മി​​​ല്ലെ​​​ന്നും കേ​​​ന്ദ്ര സ​​​ഹ​​​ക​​​ര​​​ണ സം​​​ഘം ര​​​ജി​​​സ്ട്രാ​​​ര്‍​ക്കാ​​​ണ് ഇ​​​തി​​​ന് അ​​​ധി​​​കാ​​​ര​​​മെ​​​ന്നും ഹൈ​​​ക്കോ​​​ട​​​തി വ്യ​​​ക്ത​​​മാ​​​ക്കി.

കോ​​​യ​​​മ്പ​​​ത്തൂ​​​രി​​​ല്‍ ര​​​ജി​​​സ്റ്റ​​​ര്‍ ചെ​​​യ്ത വി​​​ശ്വ​​​ദീ​​​പ്തി മ​​​ള്‍​ട്ടി സ്റ്റേ​​​റ്റ് കാ​​​ര്‍​ഷി​​​ക സ​​​ഹ​​​ക​​​ര​​​ണ സം​​​ഘ​​​ത്തി​​ന്‍റെ കോ​​​ഴി​​​ക്കോ​​​ട്ടെ ശാ​​​ഖാ ഓ​​​ഫീ​​​സ് പോ​​​ലീ​​​സ് അ​​​ട​​​ച്ചു​​പൂ​​​ട്ടി​​​യ​​​തി​​​നെ​​​തിരേ​​​യു​​​ള്ള ഹ​​​ര്‍​ജി​​​യി​​​ല്‍ ജ​​​സ്റ്റീ​​​സ് ദേ​​​വ​​​ന്‍ രാ​​​മ​​​ച​​​ന്ദ്ര​​​നാ​​​ണ് ഇ​​​ക്കാ​​​ര്യം പ​​​റ​​​ഞ്ഞ​​​ത്. എ​​​ന്നാ​​​ല്‍ ഹ​​​ര്‍​ജി​​​ക്കാ​​​ര്‍​ക്കെ​​​തി​​​രേ ര​​​ജി​​​സ്റ്റ​​​ര്‍ ചെ​​​യ്ത കേ​​​സ് അ​​​ന്വേ​​​ഷി​​​ക്കാ​​​ന്‍ പോ​​​ലീ​​​സി​​​ന് അ​​​ധി​​​കാ​​​ര​​​മി​​​ല്ലെ​​​ന്ന വാ​​​ദ​​​ത്തി​​​ല്‍ ഇ​​​ട​​​പെ​​​ടാ​​​ന്‍ ഹൈ​​​ക്കോ​​​ട​​​തി ത​​​യാ​​റാ​​​യി​​​ല്ല. ഇ​​​ക്കാ​​​ര്യ​​​ത്തി​​​ല്‍ അ​​​ഭി​​​പ്രാ​​​യം പ​​​റ​​​യു​​​ന്നി​​​ല്ലെ​​​ന്നും ഹ​​​ര്‍​ജി​​​ക്കാ​​​ര്‍​ക്ക് ഉ​​​ചി​​​ത​​​മാ​​​യ നി​​​യ​​​മ​​​ന​​​ട​​​പ​​​ടി​​​ക​​​ളി​​​ലൂ​​​ടെ ഉ​​​ത്ത​​​രം തേ​​​ടാ​​​ന്‍ ക​​​ഴി​​​യു​​​മെ​​​ന്നും ഹൈ​​​ക്കോ​​​ട​​​തി വ്യ​​​ക്ത​​​മാ​​​ക്കി.