ശ്രീ​ന​ഗ​റി​ൽ വീ​ണ്ടും ഭീ​ക​രാ​ക്ര​മ​ണം; ഒ​രാ​ൾ കൊ​ല്ല​പ്പെ​ട്ടു

11:31 PM Nov 08, 2021 | Deepika.com
ശ്രീ​ന​ഗ​ർ: ജ​മ്മു​കാ​ഷ്മീ​രി​ൽ വീ​ണ്ടും ഭീ​ക​രാ​ക്ര​മ​ണം. നാ​ട്ടു​കാ​ര​നാ​യ ഒ​രാ​ളെ ഭീ​ക​ര​ർ വെ​ടി​വ​ച്ചു കൊ​ല​പ്പെ​ടു​ത്തി. ബ​ന്ദി​പ്പൊ​ര സ്വ​ദേ​ശി​യാ​യ മു​ഹ​മ്മ​ദ് ഇ​ബ്രാ​ഹിം ഖാ​ൻ ആ​ണ് കൊ​ല്ല​പ്പെ​ട്ട​ത്.

ശ്രീ​ന​ഗ​റി​ൽ 24 മ​ണി​ക്കൂ​റി​നി​ടെ ഉ​ണ്ടാ​കു​ന്ന ര​ണ്ടാ​മ​ത്തെ ഭീ​ക​രാ​ക്ര​മ​ണ​മാ​ണി​ത്. ബോ​ഹ്‌​റി ക​ടാ​ൽ മേ​ഖ​ല​യി​ലാ​യി​ൽ വ​ച്ചാ​യി​രു​ന്നു ആ​ക്ര​മ​ണം. സം​ഭ​വ​ത്തി​ൽ ജ​മ്മു​ക​ഷ്മീ​ർ പോ​ലീ​സ് കേ​സെ​ടു​ത്ത് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു.

ക​ഴി​ഞ്ഞ​ദി​വ​സം ഭീ​ക​ര​രു​ടെ വെ​ടി​യേ​റ്റ് പോ​ലീ​സ് കോ​ണ്‍​സ്റ്റ​ബി​ള്‍ മ​രി​ച്ചി​രു​ന്നു. കോ​ണ്‍​സ്റ്റ​ബി​ള്‍ തൗ​സീ​ഫ് അ​ഹ​മ്മ​ദ് (29) ആ​ണ് മ​രി​ച്ച​ത്. ഞാ​യ​റാ​ഴ്ച രാ​ത്രി എ​ട്ടി​ന് എ​സ്ഡി കോ​ള​നി​യി​ലെ വീ​ടി​ന് സ​മീ​പ​ത്തു​നി​ന്നാ​ണ് ഭീ​ക​ര​ർ നി​രാ​യു​ധ​നാ​യ പോ​ലീ​സ് കോ​ണ്‍​സ്റ്റ​ബി​ളി​ന് നേ​രെ വെ​ടി​യു​തി​ര്‍​ത്ത​ത്.

വെ​ടി​യേ​റ്റ പോ​ലീ​സു​കാ​ര​നെ ഉ​ട​നെ ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ചെ​ങ്കി​ലും ജീ​വ​ൻ ര​ക്ഷി​ക്കാ​നാ​യി​ല്ല.