സീ​രി​യ​ലു​ക​ളു​ടെ നി​ല​വാ​രം ഉ​യ​ർ​ത്താ​ൻ ചാ​ന​ലു​ക​ൾ മു​ൻ​കൈ എ​ടു​ക്ക​ണം: സ​ജി ചെ​റി​യാ​ൻ

09:29 PM Nov 08, 2021 | Deepika.com
തി​രു​വ​ന​ന്ത​പു​രം: മെ​ച്ച​പ്പെ​ട്ട സീ​രി​യ​ലു​ക​ൾ സ്വീ​ക​ര​ണ മു​റി​യി​ലെ​ത്താ​ൻ ചാ​ന​ലു​ക​ൾ മു​ൻ​കൈ എ​ടു​ക്ക​ണ​മെ​ന്ന് സാം​സ്കാ​രി​ക മ​ന്ത്രി സ​ജി ചെ​റി​യാ​ൻ പ​റ​ഞ്ഞു. തി​രു​വ​ന​ന്ത​പു​രം നി​ശാ​ഗ​ന്ധി​യി​ൽ സം​സ്ഥാ​ന ടെ​ലി​വി​ഷ​ൻ പു​ര​സ്കാ​ര വി​ത​ര​ണ ച​ട​ങ്ങ് ഉ​ദ്ഘാ​ട​നം ചെ​യ്യു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

കേ​ര​ള​ത്തി​ലെ ജ​ന​ങ്ങ​ളു​ടെ കൂ​ടു​ത​ൽ ശ്ര​ദ്ധ​യും പ​ങ്കാ​ളി​ത്ത​വും ടെ​ലി​വി​ഷ​ൻ പ​രി​പാ​ടി​ക​ൾ​ക്ക് ല​ഭി​ക്കു​ന്നു​ണ്ടെ​ന്ന് ച​ട​ങ്ങി​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ച ഭ​ക്ഷ്യ മ​ന്ത്രി അ​ഡ്വ. ജി. ​ആ​ർ. അ​നി​ൽ പ​റ​ഞ്ഞു. കോ​വി​ഡ് കാ​ല​ത്ത് കേ​ര​ള​ത്തി​ലെ കു​ടും​ബ​ങ്ങ​ളെ സ​ജീ​വ​മാ​ക്കാ​ൻ ടെ​ല​വി​ഷ​നു ക​ഴി​ഞ്ഞി​രു​ന്ന​താ​യി ഗ​താ​ഗ​ത മ​ന്ത്രി ആന്‍റ​​ണി രാ​ജു പ​റ​ഞ്ഞു.

ടെ​ലി​വി​ഷ​ൻ അ​വാ​ർ​ഡ് പു​സ്ത​കം ഗ​താ​ഗ​ത മ​ന്ത്രി ആ​ന്‍റ​ണി രാ​ജു വി. ​കെ. പ്ര​ശാ​ന്ത് എം​എ​ൽ​എ​യ്ക്ക് ന​ൽ​കി പ്ര​കാ​ശ​നം ചെ​യ്തു. ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ഡി. ​സു​രേ​ഷ്കു​മാ​ർ, ച​ല​ച്ചി​ത്ര അ​ക്കാ​ഡ​മി ചെ​യ​ർ​മാ​ൻ ക​മ​ൽ, സെ​ക്ര​ട്ട​റി സി. ​അ​ജോ​യ്, അ​ക്കാ​ഡ​മി ജ​ന​റ​ൽ കൗ​ൺ​സി​ൽ അം​ഗ​ങ്ങ​ളാ​യ പ്രേം ​കു​മാ​ർ, മ​ധു ജ​നാ​ർ​ദ​ന​ൻ, ടെ​ലി​വി​ഷ​ൻ ജൂ​റി ചെ​യ​ർ​മാ​ൻ​മാ​രാ​യ ആ​ർ. ശ​ര​ത്, സ​ഞ്ജു സു​രേ​ന്ദ്ര​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.