എ​ക്സൈ​സ് ഉ​ദ്യോ​ഗ​സ്ഥ​ര്‍​ക്ക് ഉ​പ​യോ​ഗി​ക്കാ​ന്‍ 9 എംഎം പി​സ്റ്റ​ള്‍ വാ​ങ്ങു​മെ​ന്ന് മ​ന്ത്രി

06:44 PM Nov 08, 2021 | Deepika.com
തി​രു​വ​ന​ന്ത​പു​രം: ഇ​ന്‍​സ്പെ​ക്ട​ര്‍​മാ​ര്‍ മു​ത​ലു​ള്ള എ​ക്സൈ​സ് ഉ​ദ്യോ​ഗ​സ്ഥ​ര്‍​ക്ക് ഉ​പ​യോ​ഗി​ക്കാ​ന്‍ 9 എംഎം പി​സ്റ്റ​ള്‍ വാ​ങ്ങു​മെ​ന്ന് എ​ക്സൈ​സ് മ​ന്ത്രി എം.​വി. ഗോ​വി​ന്ദ​ന്‍ പ​റ​ഞ്ഞു.

നി​ല​വി​ല്‍ എ​ക്സൈ​സ് വ​കു​പ്പി​ല്‍ ഉ​പ​യോ​ഗി​ച്ചു വ​രു​ന്ന 32 എം​എം പി​സ്റ്റ​ളു​ക​ള്‍ കാ​ല​ഹ​ര​ണ​പ്പെ​ട്ട​താ​ണെ​ന്നും ഭാ​വി​യി​ല്‍ ഈ ​പി​സ്റ്റ​ളു​ക​ള്‍​ക്ക് വേ​ണ്ട തി​ര​ക​ള്‍ ല​ഭ്യ​മാ​കാ​തെ വ​രു​മെ​ന്നും പി​സ്റ്റ​ള്‍ സെ​ല​ക്ഷ​ന്‍ ക​മ്മി​റ്റി വി​ല​യി​രു​ത്തി​യ​തി​നെ തു​ട​ര്‍​ന്നാ​ണ് ഉ​പ​യോ​ഗി​ക്കാ​ന്‍ കൂ​ടു​ത​ല്‍ എ​ളു​പ്പ​മു​ള്ള​തും നി​ല​വാ​ര​വ​മു​ള്ള​തു​മാ​യ 9എം​എം പി​സ്റ്റ​ള്‍ ഓ​ട്ടോ വാ​ങ്ങാ​നു​ള്ള ശി​പാ​ര്‍​ശ​യി​ല്‍ തീ​രു​മാ​ന​മെ​ടു​ത്ത​തെ​ന്ന് മ​ന്ത്രി വ്യ​ക്ത​മാ​ക്കി.

ഓ​ർ​ഡ​ന​ൻ​സ് ഫാ​ക്ട​റി​ക​ളി​ൽ നി​ന്നു​മാ​കും ഇ​തു വാ​ങ്ങു​ക. 9 എം​എം പി​സ്റ്റ​ള്‍ ഉ​പ​യോ​ഗി​ക്കാ​ന്‍ എ​ക്സൈ​സ് ഉ​ദ്യോ​ഗ​സ്ഥ​രെ അ​ധി​കാ​ര​പ്പെ​ടു​ത്താ​നും എ​ക്സൈ​സ് വ​കു​പ്പി​ന് 9 എം​എം പി​സ്റ്റ​ള്‍ വാ​ങ്ങാ​ന്‍ ലൈ​സ​ന്‍​സി​ന്‍റെ ആ​വ​ശ്യ​മി​ല്ലെ​ന്ന് രേ​ഖാ​മൂ​ലം ഉ​റ​പ്പ് ന​ല്‍​കാ​നും സ​ര്‍​ക്കാ​ര്‍ തീ​രു​മാ​നി​ച്ചു​വെ​ന്നും എ​ക്സൈ​സ് ഉ​ദ്യോ​ഗ​സ്ഥ​ര്‍​ക്ക് പു​തി​യ പി​സ്റ്റ​ളു​ക​ള്‍ വാ​ങ്ങു​ന്ന​തി​ന് 40 ല​ക്ഷം രൂ​പ അ​നു​വ​ദി​ച്ചു​വെ​ന്നും മ​ന്ത്രി കൂ​ട്ടി​ചേ​ര്‍​ത്തു.